ETV Bharat / opinion

എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമുള്ള ആദരം ; ഇന്ന്‌ ലോക പുസ്‌തക-പകർപ്പവകാശ ദിനം - World Book And Copyright Day - WORLD BOOK AND COPYRIGHT DAY

പുസ്‌തക-പകർപ്പവകാശ ദിനം തദ്ദേശീയ ഭാഷകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്നു

LEGACY OF AUTHORS PUBLISHERS  UNESCO  BOOK AND COPYRIGHT  ലോക പുസ്‌തക പകർപ്പവകാശ ദിനം
WORLD BOOK AND COPYRIGHT DAY
author img

By ETV Bharat Kerala Team

Published : Apr 23, 2024, 10:25 AM IST

ഹൈദരാബാദ് : എഴുത്തുകാരെയും പ്രസാധകരെയും ആദരിക്കുന്നതിനും വായന പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്‌തക - പകർപ്പവകാശ ദിനമായി (കോപ്പിറൈറ്റ്‌ ഡേ) ആഘോഷിക്കുന്നു. യുണൈറ്റഡ് നാഷൻസ് എജ്യുക്കേഷണൽ സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനും (യുനെസ്കോ) ലോകമെമ്പാടുമുള്ള മറ്റ് അനുബന്ധ സംഘടനകളും ചേര്‍ന്ന് ഈ ദിനം അത്തരത്തില്‍ ആചരിച്ചുവരികയാണ്.

യഥാര്‍ഥ സൃഷ്‌ടിയുടെ രചയിതാക്കൾക്കോ സ്രഷ്‌ടാക്കൾക്കോ സാധാരണയായി പരിമിതമായ സമയത്തേക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന നിയമപരമായ ആശയമാണ് പകർപ്പവകാശം. പകർപ്പവകാശ ഉടമയ്ക്ക് തന്‍റെ ജോലിക്കും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കുമുള്ള അവകാശവും അംഗീകാരവും ലഭ്യമാകുന്നു. അതിനാൽ ഇത് ഒരു ബൗദ്ധിക സ്വത്തവകാശ രൂപമാണ്.

ലോക പുസ്‌തക-പകർപ്പവകാശ ദിനത്തിന്‍റെ ശ്രദ്ധ സാഹിത്യത്തിലും വായനയിലുമാണ്. ഇത് തദ്ദേശീയ ഭാഷകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്നു.

ലോക പുസ്‌തക-പകർപ്പവകാശ ദിനത്തിന്‍റെ ചരിത്രം

വില്യം ഷേക്‌സ്‌പിയർ, മിഗുവൽ ഡി സെർവാന്‍റസ്, ഇൻക ഗാർസിലാസോ ഡി ലാ വേഗ എന്നിവരുൾപ്പടെയുള്ള മഹത്തായ സാഹിത്യകാരന്മാർക്ക് ആദരവ്‌ അർപ്പിക്കാൻ യുനെസ്കോ ഏപ്രിൽ 23 ലോക പുസ്‌തക ദിനമായി തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള രചയിതാക്കൾക്കും പുസ്‌തകങ്ങൾക്കും ആദരവർപ്പിക്കുന്നതിനായി പെയേഴ്‌സിൽ നടന്ന യുനെസ്കോ ജനറൽ കോൺഫറൻസാണ് 1995 ൽ ഈ തീയതിക്ക് അന്തിമരൂപം നൽകിയത്.

പുസ്‌തകങ്ങളുടെ ഒരു ദിനം ആഘോഷിക്കുക എന്ന ആശയം ഉടലെടുക്കുന്നത്‌ കറ്റാലൻ പുസ്‌തകങ്ങളുടെ ദിനമായ ദിയാ ഡെൽ ലിബെറെയില്‍ നിന്നാണ്‌. എല്ലാ വർഷവും ഏപ്രിൽ 23 ന് കാറ്റലോണിയയിൽ ദിയാ ഡെൽ ലിബെറെ ആഘോഷിക്കുന്നു.

ദിനാചരണത്തിന്‍റെ പ്രാധാന്യം

ജീവിതത്തിൽ പുസ്‌തകങ്ങള്‍ നല്‍കുന്ന സംഭാവനകളോട് ആദരവ് നിലനിർത്തുകയും അതേസമയം മനുഷ്യരാശിയുടെ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിയെ സഹായിച്ച പ്രമുഖരായ എഴുത്തുകാരുടെയും പ്രസാധകരുടെയും സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഈ ദിനത്തിലൂടെ ശ്രമിക്കുന്നത്‌. വായനയുടെ ആവാസ വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്‌തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനുമാണ് ദിനാചരണം.

എന്താണ് പകർപ്പവകാശം

സാഹിത്യ, നാടക, സംഗീത, കലാ സൃഷ്‌ടികളുടെ കര്‍ത്താക്കള്‍ക്കും സിനിമാറ്റോഗ്രാഫ് ഫിലിമുകളുടെയും ശബ്‌ദ റെക്കോർഡിംഗുകളുടെയും നിർമ്മാതാക്കൾക്കും ലഭ്യമായിട്ടുള്ള അവകാശമാണ് പകർപ്പവകാശം. പുനരുത്പാദനത്തിനുള്ള അവകാശങ്ങൾ, പൊതുജനങ്ങളുമായുള്ള ആശയവിനിമയം, സൃഷ്‌ടിയുടെ അനുരൂപീകരണം, വിവർത്തനം എന്നിവ ഉൾപ്പടെയുള്ള അവകാശങ്ങളുടെ ഒരു കൂട്ടമാണിത്.

എന്തിന് പകർപ്പവകാശം സംരക്ഷിക്കണം

പകർപ്പവകാശം, രചയിതാക്കളുടെ, സൃഷ്‌ടികൾക്ക് മേലുള്ള അവകാശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ഒരു സമൂഹത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ വികസനം സർഗാത്മകതയെ ആശ്രയിച്ചിരിക്കുന്നു. എഴുത്തുകാർ, കലാകാരന്മാർ, ഡിസൈനർമാർ, നാടകപ്രവർത്തകർ, സംഗീതജ്ഞർ, ആർക്കിടെക്റ്റുകൾ, ശബ്‌ദ റെക്കോർഡിംഗുകൾ, സിനിമാറ്റോഗ്രാഫ് ഫിലിമുകൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എന്നിവയുടെ നിർമ്മാതാക്കൾ എന്നിവരുടെ പ്രയത്‌നങ്ങൾക്ക് പകർപ്പവകാശം നൽകുന്ന പരിരക്ഷ, സർഗാത്മകതയ്‌ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നു.

ALSO READ: 'ഓമന കാഴ്‌ചകൾ'... ഇത് കണ്ണൂർ വേശാല സ്‌കൂളിലെ 'ഇമ്മിണി വല്യ എഴുത്തുകള്‍'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.