ETV Bharat / opinion

മൂല്യവർധിത കാർഷിക കയറ്റുമതിയിലൂടെ സൃഷ്‌ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ: ഉത്തമ മാതൃകയായി കേരളം - Solution for Unemployment in India - SOLUTION FOR UNEMPLOYMENT IN INDIA

മൂല്യവർധിത കാർഷിക കയറ്റുമതിയിലൂടെ ഇന്ത്യയില്‍ രൂക്ഷമാകുന്ന തൊഴിലില്ലായ്‌മ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാമെന്നതിനെ കുറിച്ച് പരിത്താല പുരുഷോത്തം എഴുതുന്നു.

EMPLOYMENT CREATION IN INDIA  AGRICULTURAL EXPORTS INDIA  മൂല്യവർധിത കാർഷിക കയറ്റുമതി  കേരളം കാര്‍ഷിക മേഖല
Railing Collapses As 1,800 Aspirants Turn Up For 10 Jobs In Gujarat (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 4:35 PM IST

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്‌നം ന്യായമായ പ്രതിഫലത്തോടുകൂടിയ തൊഴിലവസരങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാണ് എന്നതാണ്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പിഎൽഎഫ്എസ്) പ്രകാരം കഴിഞ്ഞ അഞ്ച് വർഷമായി തൊഴിൽ പങ്കാളിത്ത നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും 2022-23-ൽ ഇത് 50.6 ശതമാനം മാത്രമാണ്. സ്‌ത്രീ തൊഴിൽ പങ്കാളിത്ത നിരക്കാകട്ടെ 31.6 ശതമാനവും. യുവജനങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് അസ്വീകാര്യമായ നിലയില്‍ ഉയർന്നിരിക്കുകയാണ് എന്നതിന് മതിയായ തെളിവുകളുണ്ട്. പിഎല്‍എഫ്എസ് ഡാറ്റ അനുസരിച്ച് 15- നും 29- നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് 2022-23-ൽ 12.9 ശതമാനമായിരുന്നു. .

പര്യാപ്‌തമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ വിജയിച്ച രാജ്യങ്ങളൊക്കെയും അവരുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും ലോക വിപണിയിൽ വലിയൊരു വിഹിതം നേടിയെടുക്കുന്നതിലുമാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ 75 വർഷമായി ഇത് തുടരുകയാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ദശകങ്ങളിൽ സിംഗപ്പൂർ, കൊറിയ, തായ്‌വാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ കയറ്റുമതി-പ്രോത്സാഹന നയങ്ങൾ നടപ്പിലാക്കുകയും കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് പൂർണ്ണമായ തൊഴിൽ നേടുകയും ചെയ്‌തു.

എന്നാല്‍ ആഭ്യന്തര ഡിമാൻഡ് അപര്യാപ്‌തമായ, ചെറിയ സമ്പദ്‌വ്യവസ്ഥയായ അത്തരം രാജ്യങ്ങളുടെ മാതൃക ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് സ്വീകാര്യമല്ല എന്നായിരുന്നു അക്കാലത്തെ വിദഗ്‌ദരുടെ വാദം. എന്നാല്‍ കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള വലിയ ജനസംഖ്യ രാജ്യങ്ങള്‍, ആഗോള തലത്തില്‍ മത്സരക്ഷമത കൈവരിക്കുന്നതില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് അവര്‍ മറന്നു.

പ്രശസ്‌തമായ ഐഐടികളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ വളരെ ആശങ്കാജനകമാണ്. 2024-ൽ 33 ശതമാനം വിദ്യാർഥികളാണ് പ്ലേസ്‌ഡ് ആവാതെ പുറത്തിറങ്ങിയത്. 2023-ൽ ഇത് 18 ശതമാനം മാത്രമായിരുന്നു. സമാനമായി, ഡൽഹി ഐഐടിയിലെ ബിരുദധാരികളിൽ 22 ശതമാനം പേർക്കും ഈ വർഷം തൃപ്‌തികരമായ പ്ലേസ്‌മെന്‍റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തൊഴിൽ ചെയ്യുന്നവരിൽ വലിയൊരു പങ്കും സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വയം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020-21 ൽ ഇത് 55.6 ശതമാനമായിരുന്നു. 2022-23-ൽ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ നിരക്ക് 57 ശതമാനമായി ഉയർന്നു. എന്‍എസ്ഒയിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, സ്വയം തൊഴിൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും തൊഴിലില്ലായ്‌മയെ പ്രതിനിധീകരിക്കുന്നവരാണ്. കൂടാതെ, സ്വയം തൊഴിൽ ചെയ്യുന്നവരിൽ അഞ്ചിലൊന്നും(18 ശതമാനം) ഗാർഹിക സംരംഭങ്ങളിൽ ശമ്പളമില്ലാത്ത സഹായികളാണ്. ഇന്ത്യയിലെ തൊഴിലില്ലായ്‌മയെക്കുറിച്ചുള്ള യഥാർത്ഥ ബോധം ലഭിക്കുന്നതിന് ഈ വിഭാഗത്തിന്‍റെ വ്യാപനം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആശങ്കാജനകമെന്ന് പറയട്ടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വയം തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ജോലിസ്ഥലത്തെ ദുരിതത്തിന്‍റെ ഫലം കൂടിയാണ് എന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ അഞ്ച് വർഷമായി കാർഷിക തൊഴിലില്‍ ഏര്‍പ്പെട്ടവരുടെ വർദ്ധനയും ഇതിന്‍റെ ഫലമാണ്. കാര്‍ഷിക മേഖലയിലെ തൊഴിലാളി വര്‍ധമവ് നഗരങ്ങളിലെ ഉൽപ്പാദന മേഖലയിലെ തൊഴിലവസരങ്ങളുടെ അഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. രാജ്യത്ത് തൊഴിലില്ലായ്‌മ പ്രശ്‌നമുണ്ടെന്ന് നിഷേധിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ യുവജനങ്ങളുടെ അഭിലാഷങ്ങളെയാണ് നശിപ്പിക്കുന്നത്. എന്നാൽ അതിലും പ്രധാനമായ കാര്യം, ഉടന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അടിസ്ഥാന പ്രശ്‌നത്തിൽ നിന്നും ഇത്തരം നിഷേധങ്ങള്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്നു എന്നതാണ്.

വ്യത്യസ്‌ത തരത്തിലുള്ള പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും സൗജന്യ ധാന്യ വിതരണവുമൊന്നും സുരക്ഷിതമായ ജോലിയും സ്ഥിരവരുമാനവും ലഭിക്കുന്നതിന് പകരമാവില്ല. ആനുകൂല്യങ്ങളെ ഒക്കെയും താത്കാലികമായി കാണുകയാണ് വേണ്ടത്. ഇവ സ്വീകർത്താക്കളുടെ ആത്മാഭിമാനത്തെ നിന്ദിക്കുന്നത് കൂടിയാണെന്നും ഓര്‍ക്കണം.

ധാന്യ വിതരണം ഉപജീവനത്തിന് സഹായിക്കുമെങ്കിലും വസ്‌ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള മറ്റ് അവശ്യ ചെലവുകൾക്ക് ഇവ തീർച്ചയായും പര്യാപ്‌തമല്ല. കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിൽ, ഔപചാരിക തൊഴിലവസരങ്ങള്‍ കാര്യമായി വളരാത്തതിനാല്‍ താഴ്ന്ന വരുമാനമുള്ളവര്‍ക്ക് വരുമാനത്തില്‍ വർദ്ധനവുണ്ടാക്കാനാകുന്നതായി കാണുന്നില്ല. അതിനാൽ, താരതമ്യേന ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് നിലനിർത്തുന്നതില്‍ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം.

Employment Creation Through Agricultural Exports

ഇന്ത്യ ഇപ്പോഴും ഏകദേശം 3000 ഡോളർ പ്രതിശീർഷ വരുമാനത്തിൽ തുടരുന്ന താഴ്ന്ന വരുമാനമുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ്. ഈ ഘട്ടത്തില്‍ ആഭ്യന്തര നിക്ഷേപകർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ താരതമ്യപ്പെടുത്താവുന്ന സ്‌കെയിലുകൾ കൈവരിക്കുന്നതിനും ബാഹ്യ ഡിമാൻഡ് ഉപയോഗിക്കുന്ന രീതിക്ക് പകരം വെക്കാൻ മറ്റൊന്നില്ല. സ്വയംതൊഴിൽ ഒഴികെയുള്ള നല്ല നിലവാരമുള്ള ജോലികൾ സൃഷ്‌ടിക്കുന്നതിന്, ആഗോള ചരക്ക് വ്യാപാരത്തിൽ പങ്ക് വിപുലീകരിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഉൽപ്പാദന മേഖലയിലെ കയറ്റുമതി വിപുലീകരണം തൊഴിലാളികളുടെ ഡിമാൻഡ് ഉയര്‍ത്തുന്നതിനും ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും കാർഷിക മേഖലയിൽ നിന്ന് തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനും കാരണമാകും. അതെ, ടൂറിസത്തിൽ നിന്നുള്ള വരുമാനം വിപുലീകരിക്കുന്നത് ഉൾപ്പെടെയുള്ള സേവന കയറ്റുമതിയിലെ വളർച്ച തീർച്ചയായും സഹായിക്കും. എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും സേവന കയറ്റുമതിക്ക് കഴിയുമെന്ന വാദത്തിൽ യാതൊരു വസ്‌തുതയുമില്ല. അതെ, റോബോട്ടൈസേഷനും എഐയും റീ-ഷോറിങ്ങും കയറ്റുമതിയില്‍ അതിഷ്‌ഠിതമായ തൊഴിൽ സൃഷ്‌ടിക്കുന്നതിന് തടസങ്ങളാണ് എന്നത് ശരിയാണ്. എന്നാൽ അതിന് ബദലുകളൊന്നുമില്ലാത്തതിനാൽ, മറ്റ് രാജ്യങ്ങൾ അവലംബിച്ചത് പോലുള്ള കയറ്റുമതി-നേതൃത്വ തന്ത്രം നാം കണ്ടെത്തണം.

സംസ്ഥാനങ്ങള്‍ നിർദ്ദിഷ്‌ട കയറ്റുമതി പ്രോത്സാഹന നയങ്ങൾ രൂപപ്പെടുത്തുക എന്നതാണ് മുന്നോട്ടുള്ള വഴി. ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു സമ്പദ്‌വ്യവസ്ഥയിൽ, ഒരു പാൻ-ഇന്ത്യ കയറ്റുമതി പ്രോത്സാഹന നയം തീർച്ചയായും ഉപയുക്തമാണ്. ഇത്തരം നയങ്ങൾ പ്രത്യേക നിയന്ത്രണങ്ങൾ പരിഹരിക്കുകയും സംസ്ഥാനങ്ങളുടെ മത്സരാതിഷ്‌ഠിതമായ നേട്ടങ്ങൾ കണക്കിലെടുക്കുകയും ചെയ്യും. ഇത് ആവിഷ്‌കരിക്കാവുന്ന ഒരു പദ്ധതിയാണ്.

കാർഷികോൽപ്പന്നങ്ങളുടെ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിച്ച് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന കേരള സംസ്ഥാന സംരംഭം നമുക്ക് നോക്കാം. ഇൻപുട്ട് നിരക്കും വിലയിടിവും കാരണം അതിജീവിക്കാൻ പാടുപെടുന്ന കർഷകർക്ക് ആശ്വാസമാകാനായി മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് കേരളത്തിലെ സഹകരണ വകുപ്പ് വലിയ ഊന്നൽ നൽകുന്നുണ്ട്. കേരളത്തിന്‍റെ കാർഷിക ഉൽപന്നങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വിപണി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഗുണമേന്മയുള്ള മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ സംസ്‌കരിക്കുന്നതിനായി 30 സഹകരണ സംഘങ്ങളെ സംസ്ഥാനം തെരഞ്ഞെടുത്തു. വിവിധ തരത്തിലുള്ള 12 ടൺ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഒരു ഏജൻസിയുമായി കരാറിൽ കേരളം ഏർപ്പെട്ടു.

വരാപ്പെട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉത്പാദിപ്പിക്കുന്ന മസാല മരച്ചീനി, വാഴപ്പഴ വാക്വം ഫ്രൈ, വറുത്ത വെളിച്ചെണ്ണ, ഉണക്കിയ ചക്ക; കാക്കൂർ സഹകരണ സംഘം ഉത്പാദിപ്പിക്കുന്ന ഫ്രോസണ്‍ മരച്ചീനിയും ഉണക്കിയ മരച്ചീനിയും; തങ്കമണി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തേയിലയും പദ്ധതിയുടെ ഭാഗമായി യുഎസ്എയിലേക്ക് കയറ്റുമതി ചെയ്യുന്നു.

കഴിഞ്ഞ 25 വർഷമായി കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കോതമംഗലം ആസ്ഥാനമായുള്ള മടത്തിൽ എക്‌സ്‌പോർട്ടേഴ്‌സാണ് ഉൽപന്നങ്ങൾ അമേരിക്കൻ വിപണിയിലെത്തിക്കാനുള്ള ചുമതല ഏറ്റെടുത്തത്. കൂടുതൽ സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുമായി രണ്ടാമത്തെ ചരക്ക് ജൂലൈ ആദ്യവാരം കയറ്റുമതി ചെയ്യും. ഇതിനായി കയറ്റുമതി ലൈസൻസ് ഉറപ്പാക്കുന്ന സഹകരണ മാർട്ട് ബന്ധപ്പെട്ട വകുപ്പ് കൊച്ചിയിൽ തുറക്കും.

പഴങ്ങൾ സംസ്‌കരിക്കാൻ മലേഷ്യയിൽ നിന്ന് ഒരു ഡീഹൈഡ്രേഷന്‍ പ്ലാന്‍റ് കേരളം ഇറക്കുമതി ചെയ്‌തിട്ടുണ്ട്. കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് സാങ്കേതികവിദ്യ കണ്ടെത്തിയത്. വാഴപ്പഴം അരിഞ്ഞ്, നിർജ്ജലീകരിച്ച് സ്വന്തം യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ വെളിച്ചെണ്ണയിൽ സംസ്‌കരിക്കും. മസാലയ്‌ക്കൊപ്പം ഉണങ്ങിയ മരച്ചീനി വിദേശ പാചകക്കുറിപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട ആശയമാണ്. യുഎസിലേക്കും ന്യൂസിലൻഡിലേക്കും ഈ ചരക്കുകൾ അയച്ചിരുന്നു. ഇതിനോടകം ഉപഭോക്താക്കളുടെ വിശ്വാസവും ഉല്‍പന്നങ്ങള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ, യുഎസ്എ, യുകെ, ന്യൂസിലാൻഡ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1.5 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്‌തത്.

തേയില ഫാക്‌ടറികളുടെ ചൂഷണത്തിൽ നിന്ന് ചെറുകിട തേയില കർഷകരെ രക്ഷിക്കാൻ തങ്കമണി കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2017-ൽ 12 കോടി രൂപ മുതൽ മുടക്കിൽ തങ്കമണി കോ-ഓപ്പറേറ്റീവ് ടീ ഫാക്‌ടറി സ്ഥാപിച്ചു. പദ്ധതിക്കായി ടീ ബോർഡ് 1.5 കോടി രൂപ അനുവദിച്ചു. കിലോയ്ക്ക് 12 രൂപ അടിസ്ഥാന വില സൊസൈറ്റി പ്രഖ്യാപിച്ചത് കർഷകർക്ക് മികച്ച വില നൽകാൻ മറ്റ് ഫാക്‌ടറികളെ നിർബന്ധിതരാക്കി.

പ്രതിദിനം 15,000 ടൺ തേയില സംസ്‌കരിക്കാനുള്ള ശേഷി ഫാക്‌ടറിക്കുണ്ട്. കഴിഞ്ഞ നാല് വർഷമായി യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് 25 ടൺ തേയില കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ സഹ്യ എന്ന ബ്രാൻഡില്‍ ഗ്രീൻ ടീ, ഡസ്‌റ്റ് ടീ, ഹോട്ടൽ ബ്ലെൻഡ് ടീ എന്നിവ സംസ്ഥാനത്തുടനീളം വിൽക്കുന്നു.

തേയില വിപണി നിശ്ചലമായതിനാൽ ലാഭവിഹിതം പരിമിതമാണ്. എന്നാൽ തേയിലയ്ക്ക് കർഷകർക്ക് മികച്ച വിലയാണ് സഹകരണ സംഘം നൽകുന്നത്. കിലോയ്ക്ക് 19 രൂപയായിരുന്നു ശനിയാഴ്‌ചത്തെ സംഭരണ വില. കഴിഞ്ഞ മൂന്ന് വർഷമായി ഫാക്‌ടറി ലാഭത്തിലാണ്.

കാക്കൂർ സഹകരണ സംഘം എട്ട് കോടി രൂപ മുതൽ മുടക്കിൽ പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്നതിനുള്ള അത്യാധുനിക യന്ത്രങ്ങൾ സ്ഥാപിച്ചു. ജനുവരി 26-നാണ് ഫാക്‌ടറി പ്രവർത്തനം ആരംഭിച്ചത്. ഒരു ടൺ പഴങ്ങളും പച്ചക്കറികളും മൈനസ് 40 ഡിഗ്രി സെൽഷ്യസിൽ തണുപ്പിക്കാൻ കഴിയുന്ന ബ്ലാസ്‌റ്റ് ഫ്രീസറും 30 ടൺ ഉൽപന്നങ്ങൾ മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ കഴിയുന്ന കോൾഡ് സ്‌റ്റോറേജ് സൗകര്യവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഉൽപന്നങ്ങളിൽ നിന്ന് ഈർപ്പം നീക്കം ചെയ്യുന്ന ഒരു നിർജ്ജലീകരണ ഡ്രയർ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരു സമയം 1,000 കിലോ ഉൽപ്പന്നങ്ങൾ പ്രോസസ് ചെയ്യാൻ കഴിയും. ഒരു വാക്വം ഡ്രയറും ഉണ്ട്.

KASCO എന്ന ബ്രാൻഡിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഗ്രീന്‍ വെളിച്ചെണ്ണ, ഉണക്കിയ മരച്ചീനി, ഫ്രോസണ്‍ മരച്ചീനി, ഉണങ്ങിയ ചക്ക എന്നിവ ബ്രാന്‍ഡിന്‍റെ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഉണങ്ങിയ പൈനാപ്പിളും മറ്റ് പഴങ്ങളും അവതരിപ്പിച്ച് സംരംഭം വിപുലീകരിക്കാനും സംഘം പദ്ധതിയിടുന്നുണ്ട്. ജൂലൈ ആദ്യവാരം ഗൾഫ് രാജ്യങ്ങളിലേക്ക് 25 ടൺ ഉൽപന്നങ്ങൾ കമ്പനി കയറ്റുമതി ചെയ്യും. ഈ സംരംഭങ്ങളിലൂടെ കർഷക കുടുംബങ്ങളിലെ യുവാക്കൾക്ക് സ്വയം തൊഴിലിനുള്ള അവസരങ്ങള്‍ മെച്ചപ്പെടുകയാണ്.

ആന്ധ്രാപ്രദേശിലെ പുതിയ സർക്കാർ, ഗ്രാമീണ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്‌മ പ്രശ്‌നത്തിന് പരിഹാരമായി പെൻഷനും മറ്റ് സൗജന്യങ്ങളും നൽകുന്നതിനപ്പുറം ചിലത് ചെയ്യേണ്ടതുണ്ട്. യുവാക്കൾക്കിടയിൽ ഉടനടി നൈപുണ്യ സെൻസസ് നടത്തുകയും കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി ഉൾപ്പടെ വിവിധ തരത്തിലുള്ള പ്രായോഗിക തൊഴിലവസരങ്ങൾ (സ്വയം തൊഴിലും കൂലിപ്പണിയും) തിരിച്ചറിയുകയും വേണം. ഗ്രാമീണ മേഖലയിലെ യുവാക്കളെ കൈപിടിച്ചുയർത്തുന്ന കർഷക ഉൽപാദക കമ്പനികൾ/കൂട്ടായ്‌മകൾ തുടങ്ങിയ സൂക്ഷ്‌മ തല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ശേഷി നേടിയെടുക്കാൻ സംസ്ഥാന ഭരണകൂടത്തെ സജ്ജമാക്കുകയും വേണം.

(Disclaimer: ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരന്‍റേതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ല)

Also Read : ബജറ്റ് 2024-25: ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് ആശ്വാസം പ്രതീക്ഷിച്ച് ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായ മേഖലകള്‍ - MSME Sector Seeks Relief

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.