ETV Bharat / opinion

'ചാടിക്കളിക്കുന്ന നിതീഷ്, പൊളിയുന്ന 'ഇന്ത്യ' മുന്നണി'...ബിഹാർ നാടകം തുടരുന്നു - ബിഹാര്‍ രാഷ്ട്രീയം

വീണ്ടുമൊരു ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഒരിക്കല്‍ക്കൂടി നിതീഷ് കുമാര്‍ ചുവടുമാറ്റുമോ? ബിജെപിക്കെതിരെ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ബിഹാറില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ വരുമോ?

Nitish Kumar  RJD  Bihar  Congress  Jita Ram Manjhi  ബിഹാര്‍ രാഷ്ട്രീയം  നിതീഷ് കുമാര്‍
Nitish Kumar returns NDA
author img

By ETV Bharat Kerala Team

Published : Jan 26, 2024, 4:59 PM IST

ബിഹാർ: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന. ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബിജെപിയുമായി വീണ്ടും സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി ഞായറാഴ്‌ച (28.01.24) വീണ്ടും സത്യപ്രതിജ്ഞ ചെയ്തേക്കും.

നാടകീയ നീക്കങ്ങൾ ഇങ്ങനെ: നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണു സൂചന. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ് തന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. എന്നാൽ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ മക്കൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളാണ് എൻഡിഎയിലേക്ക് മടങ്ങുന്നതിന്‍റെ സൂചനകൾ പ്രകടമാക്കിയത്. നിതീഷിന്‍റെ പ്രതികരണങ്ങൾ സഖ്യകക്ഷികളായ കോൺഗ്രസിനെയും ആർജെഡിയെയും ലക്ഷ്യമിട്ടാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്‍ഡിഎ മുന്നണിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ഇന്ത്യ സഖ്യം തീവ്രശ്രമം നടത്തിയിരുന്നു.

ലാലു പ്രസാദ് യാദവിനെ ഇറക്കിയാണ് നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നണി മുന്നോട്ട് പോവുന്നത്. എന്നാല്‍ അനുനയ നീക്കങ്ങള്‍ക്കിടെയാണ് ഞായറാഴ്‌ച വരെയുള്ള പൊതുപരിപാടികൾ ഉള്‍പ്പെടെ റദ്ദാക്കികൊണ്ടുള്ള നിതീഷ് കുമാറിന്‍റെ നിര്‍ണായക നീക്കങ്ങള്‍ പുറത്തുവരുന്നത്.

പൊളിയുന്ന ഇന്ത്യ മുന്നണി: ബിജെപിക്ക് എതിരെ വിശാല സഖ്യം എന്ന നിലയില്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന് ആദ്യ ഘട്ടം മുതല്‍ നേതൃത്വം നല്‍കിയത് നിതീഷ്‌ കുമാറായിരുന്നു. 2023 ജൂൺ 23ന് ബിഹാറിലെ പട്‌നയിലാണ് ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം ചേർന്നത്. പിന്നീട് ബെംഗളൂരുവിലും മുംബൈയിലും നടന്ന യോഗങ്ങളിലും നിതീഷും ബിഹാറിലെ മഹാസഖ്യവും ഇന്ത്യ മുന്നണിയുടെ നിലപാടുകൾക്ക് വേണ്ടി ഉറച്ചുനിന്നിരുന്നു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങളൊന്നും ആകാത്തതിൽ നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു.

പല നേതാക്കളും പിന്തുടരുന്ന കുടുംബവാഴ്ചക്കെതിരെ പ്രതികരിച്ച നിതീഷ്‍കുമാർ ഇന്ത്യ സഖ്യത്തിൽ സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നീണ്ടുപോകുന്നതിൽ പല തവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനിടെ തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കർപ്പൂരി താക്കൂറിന് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന നൽകാൻ തീരുമാനിച്ചതിന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുകയും ചെയ്തു. ഇതും അദ്ദേഹം വീണ്ടും എൻ.ഡി.എയുടെ ഭാഗമായി മാറുമെന്ന അഭ്യൂഹത്തിന് ബലം നൽകി. അതിനിടെ നിതീഷ് കുമാറിനെ മടക്കിക്കൊണ്ടുവരാൻ ബി.ജെ.പി അഹോരാത്രം ശ്രമിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ ഭാഗമാകാൻ തയാറാകാതിരുന്നതാണ് അദ്ദേഹം എൻ.ഡി.എയോട് അടുക്കുകയാണെന്ന തരത്തില്‍ വന്ന ആദ്യ റിപ്പോർട്ടുകൾ. ഇന്ത്യ മുന്നണിയുടെ ഭാഗമായ മമത ബാനർജിയും അരവിന്ദ് കെജ്രിവാളും കോൺഗ്രസിനൊപ്പം ചേരാതെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ​തീരുമാനമെടുത്തിരുന്നു.

ചാടിക്കളിക്കുന്ന നിതീഷ്‌: സോഷ്യലിസ്റ്റ് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നീതീഷ് കുമാർ നേരത്തെ എൻഡിഎയുടെ ഭാഗമായിരുന്നു. ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറിയ നിതീഷ് 2015 ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തായിരുന്നു ഇത്. 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

2017ൽ മഹാഗഡ്ബന്ധൻ പിളർന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു. 2017ൽ ബി.ജെ.പിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 2020 ൽ നടന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകി

2022 ആഗസ്റ്റ് ഒമ്പതിന് സഖ്യകക്ഷിയായ ബി.ജെ.പി ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എൻ.ഡി.എ വിട്ട നിതീഷ് കുമാർ കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും പിന്തുണയിലാണ് ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.