ETV Bharat / lifestyle

ഇതുവരെ ചിതല്‍ ശല്യം മാറിയില്ലേ? പരിഹാര മാര്‍ഗങ്ങളിതാ... - PREVENT TERMITE FROM HOME

ചിതല്‍ ശല്യം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍.

TIPS FOR PREVENT TERMITE FROM HOME  TERMITE IN HOME  ചിതല്‍ ശല്യം രൂക്ഷം  ചിതലിനെ തുരത്താം എളുപ്പത്തില്‍
Tips For Prevent Termite (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 25, 2024, 3:41 PM IST

വീടും പരിസരവും എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും കണ്ണെത്താത്ത ഏതെങ്കിലും ഒരു മുക്കില്‍ മാറാലയും ചിതലുമെല്ലാം ഉണ്ടാകാറുണ്ട്. ഇവയുടെ ശല്യം എപ്പോഴും ഒരു തലവേദന തന്നെയാണ്. മഴക്കാലത്താണ് ഇവയുടെ ശല്യം ഏറെയും ഉണ്ടാകാറുള്ളത്. ഇവയെ വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കഥ പറയുകയും വേണ്ട. വീട്ടുപകരണങ്ങളും തടി ഉരുപ്പടികളുമെല്ലാം ഇവ നശിപ്പിക്കും. എന്നാല്‍ ഇനി മുതല്‍ ചിതലിനെ കണ്ടാല്‍ നെറ്റി ചുളിക്കേണ്ട. അവയെല്ലാം വേഗത്തില്‍ അകറ്റാന്‍ ഏറെ മാര്‍ഗങ്ങളുണ്ട്. വീട്ടിലെ ശല്യക്കാരെ വേഗത്തില്‍ അകറ്റാനുള്ള ചില നുറുങ്ങ് വിദ്യകളിതാ...

ചൂടിനെയും തണുപ്പിനെയും അതിജീവിക്കാനാകില്ല: വീട്ടുപകരണങ്ങള്‍ ഏതാനും ദിവസം കൊണ്ട് പൂര്‍ണമായും നശിപ്പിക്കുന്ന ചിതലുകള്‍ക്ക് അമിത ചൂടിനെയോ അമിത തണുപ്പിനെയോ അതിജീവിക്കാനാകില്ല. അതുകൊണ്ട് ചിതല്‍ പിടിച്ച ഫര്‍ണീച്ചറോ മറ്റ് ഉപകരണങ്ങളോ ഉച്ചസമയത്ത് വെയിലത്ത് വച്ചാല്‍ അവയെ തുരത്താനാകും. വെയില്‍ പോലെ തന്നെ തണുപ്പ് കൂടുതലുള്ള റൂമിലോ എസി മുറിയിലോ വച്ചും ഇവയെ തുരത്താം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഓറഞ്ച് തൈലം പ്രയോഗിക്കാം: ഓറഞ്ചിന്‍റെ തൊലിയില്‍ നിന്നും തയ്യാറാക്കുന്ന തൈലം ചിതലിനെ തുരത്താനുള്ള മികച്ച മാര്‍ഗമാണ്. തൈലത്തില്‍ അടങ്ങിയിട്ടുള്ള ഡി ലിമോണീന്‍ എന്ന പദാര്‍ഥം ഇവയെ ദോഷമായി ബാധിക്കും. അതുകൊണ്ട് ചിതല്‍ ഉള്ളയിടങ്ങളില്‍ ഈ തൈലം തളിക്കുന്നത് നല്ലതാണ്. മൂന്ന് ദിവസം ഇത്തരത്തില്‍ തൈലം തളിച്ചാല്‍ ഇവയെ പൂര്‍ണമായും അകറ്റാനാകും.

കറ്റാര്‍വാഴ മികച്ച പ്രതിരോധം: ശരീര സൗന്ദര്യത്തിന് അടക്കം നിരവധി കാര്യങ്ങള്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ് കറ്റാര്‍വാഴ. ഇതിന്‍റെ ചെടിയില്‍ നിന്നും ഒരു തണ്ട് എടുത്തതിന് ശേഷം ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് ഇറക്കിവയ്‌ക്കാം. കറ്റാര്‍ വാഴയുടെ നീര് മുഴുവന്‍ ഈ വെള്ളത്തില്‍ കലര്‍ന്നതിന് ശേഷം ചിതലുള്ള ഇടങ്ങളിലേക്ക് അത് സ്‌പ്രേ ചെയ്‌ത് നല്‍കാം.

പെട്രോളിയം ജെല്ലി: ഇതില്‍ അടങ്ങിയിരിക്കുന്ന ഫിനോള്‍ ചിതലുകളെ തുരത്തും. ഇതൊരു സ്ലോ റിസല്‍ട്ടായിരിക്കും. ചിതലുള്ള ഇടങ്ങളില്‍ പെട്രോളിയം ജെല്ലി പുരട്ടുക. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷം അത് തുടച്ചു നീക്കുക. ഭക്ഷണത്തിലൂടെയും മറ്റും ചിതലുകളുടെ ഉള്ളില്‍ പ്രവേശിക്കുന്ന പെട്രോളിയം ജെല്ലി പോയിസണായി പ്രവര്‍ത്തിക്കും. ഇത് ചിതലിനെ തുരത്താന്‍ സഹായകമാകും.

വളരെ എളുപ്പത്തിലുള്ള ഉപ്പ് പ്രയോഗം: ചിതലിനെ തുരത്താനുള്ള മറ്റൊരു എളുപ്പ വഴിയാണ് ഉപ്പ്. അല്‍പം വെള്ളത്തില്‍ ഉപ്പിട്ട് കലക്കുക. ഇത് ചിതലുള്ള ഇടങ്ങളിലേക്ക് സ്പ്രേ ചെയ്യുക. അല്‍പം പഞ്ഞി ഈ വെള്ളത്തിലിട്ട് ചിതലുള്ള ഇടങ്ങളില്‍ വച്ചാലും ഇവയെ തുരത്താം. പഞ്ഞിയിലേക്ക് ആകര്‍ഷിക്കുന്ന ചിതലുകള്‍ പതിയെ നശിക്കും.

Also Read: അടുക്കളില്‍ നിന്നും പാറ്റയെ തുരത്താം; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.