ETV Bharat / lifestyle

പങ്കാളിയ്ക്ക് നിങ്ങളോട് മടുപ്പ് തോന്നുന്നുണ്ടോ ? തിരിച്ചറിയാനുള്ള വഴികൾ ഇതാ - RELATIONSHIP ADVICE

പങ്കാളിയോടുള്ള നിങ്ങളുടെ പെരുമാറ്റം ശരിയല്ലെങ്കിൽ ദാമ്പത്യ ജീവിതം തകരാൻ കാരണമാകും. പങ്കാളിയ്ക്ക് നിങ്ങളോട് സ്‌നേഹമണോ മടുപ്പാണോയെന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

SIGNS PARTNER DOESNT LOVE YOU  RELATIONSHIP ADVICE FOR COUPLES  TIPS FOR HEALTHY RELATIONSHIP  TIPS FOR GOOD RELATIONSHIP
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 13, 2024, 5:49 PM IST

ന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യം ആഗ്രഹിക്കാത്തവരുണ്ടോ? ഇന്നത്തെ കാലത്ത് ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെ പ്രയാസമാണ്. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും വിവാഹമോചനം ആവശ്യപ്പെടുന്നവരാണ് പലരും. പങ്കാളിയോടുള്ള നിങ്ങളുടെ പെരുമാറ്റം ശരിയല്ലെങ്കിൽ പ്രശ്‌നങ്ങൾക്ക് തുടക്കമാകാനും പിന്നീടത് മടുപ്പിലേക്കും ബന്ധം തകരാനും കാരണമാകും. എന്നാൽ പങ്കാളിയ്ക്ക് നിങ്ങളോട് സ്‌നേഹമണോ മടുപ്പാണോ എന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും തിരിച്ചറിയാൻ സാധിയ്ക്കും. അത്തരം പെരുമാറ്റങ്ങൾ എന്തൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

ആശയവിനിമയം ഇല്ലാതാകും

ഏതൊരു ബന്ധവും ശക്തമാക്കുന്നതിൽ ആശയവിനിമയം വഹിക്കുന്ന പങ്ക് പ്രധാനമാണ്. എന്നാൽ ഒരു കാര്യവും തുറന്ന് പറയാതിരിക്കുന്നുണ്ടെങ്കിൽ പങ്കാളിയ്ക്ക് നിങ്ങളോടുള്ള മടുപ്പിനെയാണ് സൂചിപ്പിക്കുന്നത്.

ഒറ്റപ്പെടൽ അനുഭവപ്പെടുക

നിങ്ങളുടെ പങ്കാളി പതിവായി നിങ്ങളെ അവഗണിക്കുന്നതായി നിങ്ങൾക്ക് തോന്നിയാൽ അത് മടുപ്പിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് തികച്ചും സ്വാഭ്വികമാണ്.

സമയം ചെലവഴിക്കാതിരിക്കുക

നിങ്ങളുടെ പങ്കാളി ജോലി സ്ഥലത്തോ, കൂട്ടുകാരോടൊപ്പമോ അധിക സമയം ചിലവഴിക്കുകയും നിങ്ങളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താതിരുക്കുകയും ചെയ്യുന്നുണ്ടെകിൽ ഇത് മടുപ്പിന്‍റെ മറ്റൊരു സൂചനയാണ്.

സ്‌നേഹ പ്രകടനം

നിങ്ങളുടെ പങ്കാളി നിങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് പ്രകടിപ്പിക്കുക തന്നെ ചെയ്യും. നിങ്ങളുടെ സാന്നിധ്യം അവർ ഇഷ്‌ടപ്പെടുകയും കൂടുതൽ സമയം നിങ്ങൾക്കായി ചിലവഴിക്കുകയും ചെയ്യും. എന്നാൽ ഈ പ്രവണത ഇല്ലാതാകുന്നുവെങ്കിൽ നിങ്ങളോടുള്ള താൽപര്യ കുറവിനെയാണ് അർത്ഥമാക്കുന്നത്.

സ്‌പർശനം

നിങ്ങളുടെ സ്‌പർശനം പങ്കാളിയിൽ അലോസരം സൃഷ്‌ടിക്കുന്നുവെങ്കിൽ അവർക്ക് നിങ്ങളോടുള്ള മടുപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ സാമീപ്യം പോലും പങ്കാളിയ്ക്ക് ബുദ്ധിമുട്ടായേക്കും.

അകാരണമായ ദേഷ്യം

വ്യക്തമായ കാരണമില്ലാതെ നിങ്ങളോട് പതിവായി ദേഷ്യം പ്രകടിപ്പിക്കുന്നുവെങ്കിൽ പങ്കാളിയ്ക്ക് നിങ്ങളെ മടുത്തു എന്ന് വേണം മനസിലാക്കാൻ. എന്നാൽ ചില കേസുകളിൽ ജോലിസ്ഥലത്തെ സമ്മർദ്ദം മൂലവും ഇങ്ങനെ പെരുമാറാം.

ഫോൺ ഉപയോഗം കൂടുന്നു

പങ്കാളി നിങ്ങളോടൊപ്പം ഒട്ടും സമയം ചിലവഴിക്കാതെ വരുകയും കൂടുതൽ നേരം ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നത് ഒരുപക്ഷെ നിങ്ങളോടുള്ള താല്‌പര്യം കുറയുന്നതിന്‍റെ സൂചനയായേക്കാം. മറ്റ് ബന്ധങ്ങളിൽ ഏർപ്പെടുന്നതും ഫോൺ ഉപയോഗം കൂടാൻ കാരണമായേക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്‌ധരുടെ നിർദേശം തേടേണ്ടതാണ്.

Also Read: പുതിയ ദമ്പതിമാരാണോ ? എങ്കിൽ ബന്ധം ദൃഢമാകാൻ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.