താടി നീട്ടി വളർത്താൻ ആഗ്രഹിക്കുന്ന പുരുഷന്മാർ നിരവധിയാണ്. എന്നാൽ പതിവായി ഷേവിങ് ചെയ്യാൻ ഇഷ്ട്ടപെടുന്നവരുടെ എണ്ണവും ചെറുതല്ല. ചില ആളുകൾ കടകളിൽ നിന്നും മറ്റുചിലർ സ്വന്തമായും ഷേവിങ് ചെയ്യന്നവരാണ്. എന്നാൽ പതിവായി റേസർ ഉപയോഗിച്ച് ഷേവിങ് ചെയ്യുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. ചർമ്മത്തിന്‍റെ ആരോഗ്യത്തെ കാര്യമായി ഇത് ബാധിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ചൊറിച്ചിൽ, മുഴകൾ, തിണർപ്പ് എന്നിവ ഉണ്ടാകാൻ ഇത് കാരണമാകും. പതിവായി ഷേവിങ് ചെയ്യുന്നതിന്‍റെ മറ്റ് ദോഷവശങ്ങൾ എന്തൊക്കെയെന്ന് അറിയാം.
റേസർ ഉപയോഗിക്കുന്നതിൻ്റെ ദോഷഫലങ്ങൾ
കറുത്ത പാടുകൾ
പതിവായി മൂർച്ചയുള്ള റേസർ ഉപയോഗിക്കുന്നത് ചർമ്മത്തിന്‍റെ ഏറ്റവും മുകളിലുള്ള പാളിക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കും. ഇത് ചർമ്മത്തിൽ കറുത്ത പാടുകൾ, കറുത്ത പുള്ളികൾ എന്നിവ ഉണ്ടാകാൻ കണമാകും.
മുറിവുകൾ
ചെറിയ റേസർ ബ്ലേഡുകൾ ഉപയോഗിച്ച് ചർമ്മത്തിലെ രോമം കളയുമ്പോൾ മുഖത്ത് മുറിവുകൾ ഉണ്ടാകാൻ കാരണമാകും. ഇത് നല്ല വേദനയ്ക്ക് കാരണമാകും. കൂടാതെ മുറിയുടെ പാടുകൾ ദീർഘനാൾ നിലനിൽക്കുകയും ചെയ്യും.
അണുബാധയ്ക്കുള്ള സാധ്യത
റേസർ ബ്ലേഡുകളുടെ ഉപയോഗം ചർമ്മത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. പ്രത്യേകിച്ച് കൃത്യമായി വൃത്തിയാക്കാത്ത റേസറുകളുടെ ഉപയോഗം വളരെപ്പെട്ടന്ന് അണുബാധയുണ്ടാക്കും. അതിനാൽ റേസറുകളോ ഷേവിങ് സെറ്റുകളോ ഉപയോഗത്തിന് മുൻപും ശേഷവും വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
ചർമ്മത്തിന് കേടുപാടുകൾ
ഷേവ് ചെയ്യാനായി പതിവായുള്ള റേസർ ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ സ്വാഭാവിക ഘടന നശിപ്പിക്കും. മാത്രമല്ല ചർമ്മത്തിൽ പ്രകോപനം ഉണ്ടാക്കുകയും റേസർ ബേൺ, റേസർ നിക്ക്, സ്യൂഡോഫോളികുലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഷേവിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
- മോയിസ്‌ചറൈസർ ഉപയോഗിക്കുക
- പതിവായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഷേവിങ് സെറ്റ് മാറ്റുക
- രോമം വളർന്ന ദിശയിൽ മാത്രം ഷേവ് ചെയ്യുക
- നീളത്തിലുള്ള രോമം ആദ്യം കട്ട് ചെയ്‌ത് കളയുക
- നിലവാരമുള്ള ഷേവിങ് ക്രീമുകൾ മാത്രം ഉപയോഗിക്കുക
- സോപ്പ്, ഷവർ ജെൽ എന്നിവയുടെ ഉപയോഗം അരുത്
അവലംബം : https://pubmed.ncbi.nlm.nih.gov/34254359/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.