ETV Bharat / lifestyle

ഭാഗ്യം നിങ്ങളെ തേടിയെത്തും; വീടിനുള്ളിൽ വളർത്താം ഈ ചെടികൾ - PLANTS THAT BRING MONEY

ഭാഗ്യം തേടിയെത്താനും ഐശ്വര്യവും സമ്പത്തും കുമിഞ്ഞ് കൂടാനും ചില ചെടികൾ സഹായിക്കുമെന്ന് ജ്യോതി ശാസ്ത്രം പറയുന്നു. അതിനായി ഓരോ രാശിക്കാരും വളർത്തണ്ട ചെടികൾ ഏതൊക്കെയെന്ന് നോക്കാം

LUCKY PLANTS TO CHANGE YOUR LIFE  LUCKY INDOOR PLANTS  PLANTS THAT BRING GOOD LUCK  വീട്ടിൽ ഭാഗ്യം കൊണ്ടുവരുന്ന ചെടികൾ
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : 3 hours ago

ചെടികൾ നട്ടു വളർത്താൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. അതിൽ ഇൻഡോർ പ്ലാന്‍റുകളോടാണ് ചിലർക്ക് കൂടുതൽ പ്രിയം. വീടിനകത്ത് ചില ചെടികൾ നട്ടു വളർത്തുന്നത് സൗഭാഗ്യം വന്നെത്താൻ സഹായിക്കുമെന്ന് ജ്യോതി ശാസ്ത്രത്തിൽ പറയുന്നു. എന്നാൽ ഓരോരുത്തരുടെയും രാശിക്ക് അനുസരിച്ചായിരിക്കണം ചെടികൾ തെരഞ്ഞെടുക്കാൻ. ഭാഗ്യം തേടിയെത്താനും ഐശ്വര്യവും സമ്പത്തും കുമിഞ്ഞ് കൂടാനും ഓരോ രാശിക്കാരും വളർത്തണ്ട ചെടികൾ ഏതൊക്കെയെന്ന് നോക്കാം.

ബ്രോമെലിയാഡ്

ജ്യോതിശാസ്ത്ര പ്രകാരം ചിങ്ങം രാശിയിൽ പിറന്നവർക്ക് ഭാഗ്യം കൊണ്ടെത്തിക്കുന്ന ചെടിയാണ് ബ്രോമെലിയാഡ്. ഏതൊരാളെയും ആകർഷിക്കുന്ന ഈ ചെടിയ്ക്ക് കുറഞ്ഞ പരിപാലനം മാത്രമേ ആവശ്യമുള്ളൂ.

റബ്ബർ പ്ലാന്‍റ്

വലിയ ഇലകളുള്ള റബർ പ്ലാന്‍റ് വളർത്തുന്നതിലൂടെ കന്നി രാശിക്കാരെ തേടി ഭാഗ്യമെത്തുമെന്നാണ് ജ്യോതിശാസ്ത്ര പ്രകാരമുള്ള വിശ്വാസം. വീടിനകത്ത് വളർത്താൻ അനുയോജ്യമായ ചെടിയാണിത്.

മോൺസ്റ്റെറ

മനോഹരമായ ഒരു ഇല ചെടിയാണ് മോൺസ്റ്റെറ. ഇൻഡോർ പ്ലാന്‍റായ ഈ ചെടി വായു ശുദ്ധീകരിക്കാനും പോസിറ്റീവ് എനർജി നൽകാനും സഹായിക്കും. തുലാം രാശിയിൽ പിറന്നവർക്ക് ഈ ചെടിയുടെ സന്നീധ്യം നല്ലതാണെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്.

സ്നേക്ക് പ്ലാന്‍റ്

പരിപാലിക്കാൻ വളരെ എളുപ്പമുള്ള ഒരു ചെടിയാണ് സ്നേക്ക് പ്ലാന്‍റ്. വൃശ്ചികം രാശിയിൽ ജനിച്ചവർ ഈ ചെടി വീടിനകത്ത് വളർത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.

മാരാന്ത

ധനു രാശിയിൽ പിറന്നവർക്ക് വീടിനുള്ളിൽ വളർത്താവുന്ന മികച്ചൊരു പ്ലാന്‍റാണ് മാരാന്ത. ഈ രാശിക്കാർക്ക് മാരാന്ത ചെടിയുടെ സന്നീധ്യം ഗുണം ചെയ്യുമെന്ന് ജ്യോതി ശാസ്ത്രം പറയുന്നു.

കള്ളിമുൾ ചെടി

ജ്യോതി ശാസ്ത്ര പ്രകാരം മേടം രാശിക്കാർ കള്ളിമുൾ ചെടി വീട്ടിൽ വളർത്തുന്നത് നല്ലതാണ്. മനസിന് ശാന്തതയും സംന്തോഷവും ലഭിക്കാൻ ഇത് സഹായിക്കും. ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ട് വരാനും ഈ ചെടിയുടെ സന്നീധ്യം ഗുണം ചെയ്യുമെന്ന് ജ്യോതി ശാസ്ത്രത്തിൽ പറയുന്നു.

എയർ പ്ലാന്‍റ്

വീടിനുള്ളിൽ ശുദ്ധവായു ലഭിക്കുന്നതിനായി വളർത്തുന്ന മികച്ചൊരു ഇൻഡോർ പ്ലാന്‍റാണ് എയർ പ്ലാന്‍റ്. മിഥുനം രാശിയിൽ പിറന്ന ആളുകൾക്ക് ഈ ചെടിയുടെ സന്നീധ്യം ഭാഗ്യം തേടിയെത്താൻ സഹായിക്കുമെന്ന് ജ്യോതിശാസ്ത്രത്തിൽ പറയുന്നു. അതിനാൽ മിഥുനം രാശിക്കാർ എയർ പ്ലാന്‍റ് വച്ചുപിടിപ്പിക്കുക.

ഫീഡിൽ ലീഫ് ഫിഗ്

ഇടവം രാശിയിൽ പിറന്ന ആളുകൾക്കാണ് ഫീഡിൽ ലീഫ് ഫിഗ് സൗഭാഗ്യം കൊണ്ടുവരുന്നത്. സന്തോഷത്തോടെ ജീവിതം നയിക്കാനും പോസിറ്റീവ് എനർജി നൽകാനും ഈ ചെടിയുടെ സന്നീധ്യം സഹായിക്കും.

പീസ് ലില്ലി

കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം കൊണ്ട് വരാൻ സഹായിക്കുന്ന ചെടിയാണ് പീസ് ലില്ലി. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും വീടിനകത്ത് വായു ശുദ്ധീകരിക്കാനും പീസ് ലില്ലി വളർത്തുന്നത് നല്ലതാണ്.

Also Read : ഈ ചെടി വീട്ടിൽ ഇല്ലെങ്കിൽ വേഗം നട്ടോ... സാമ്പത്തിക ഉയർച്ച താനേ വന്നുചേരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.