ETV Bharat / lifestyle

കണ്ണിനു ചുറ്റുമുള്ള വീക്കം അകറ്റാം; ഇതാ ചില പ്രകൃതിദത്ത പരിഹാരങ്ങൾ - TIPS TO GET RID OF EYE BAGS

അമിതമായി ഉപ്പടങ്ങിയ ഭക്ഷണങ്ങൾ, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, പാരമ്പര്യം എന്നിവ കണ്ണിന് ചുറ്റുമുള്ള വീക്കത്തിന് കാരണമാകുന്നവയാണ്. എന്നാൽ ഈ പ്രശ്‌നം ഇല്ലാതാക്കാൻ ഇതാ ചില നുറുങ്ങുകൾ.

WAYS TO GET RID OF EYE BAGS  HOW DO YOU GET RID OF EYE BAGS FAST  കണ്ണിന് ചുറ്റുമുള്ള വീക്കം  NATURAL WAYS TO GET RID OF EYE BAGS
Representative Image (Getty Images)
author img

By ETV Bharat Lifestyle Team

Published : Dec 30, 2024, 5:31 PM IST

പ്രായമാകുമ്പോൾ കണ്ണിനു ചുറ്റും വീക്കം ഉണ്ടാകുന്നത് സാധാരണയാണ്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഈ പ്രശ്‍നം കണ്ടുവരാറുണ്ട്. കണ്ണിന് ചുറ്റുമുള്ള വീക്കം, ഇരുണ്ട നിറം എന്നിവ മുഖത്ത് ക്ഷീണം തോന്നിപ്പിക്കാൻ കാരണമാകും. കണ്ണിന്‍റെ താഴെ ഭാഗത്ത് നീര് അടിഞ്ഞു കൂടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ധാരാളം ഉപ്പിട്ട ഭക്ഷണങ്ങൾ കഴിക്കുന്നതും തൈറോയ്‌ഡ് പ്രശ്‌നങ്ങളും പാരമ്പര്യവുമൊക്കെ കണ്ണിന് ചുറ്റുമുള്ള വീക്കത്തിന് ഇടയാക്കുന്നു. എന്നാൽ ഈ പ്രശ്‍നം ഇനി വീട്ടിൽ നിന്ന് തന്നെ പരിഹരിക്കാം. അതിനായുള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഗ്രീൻ ടീ ബാഗ്

ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ഗ്രീൻ ടീ ബാഗ് ഇട്ടുവയ്ക്കാം. ആറ് മണിക്കൂർ നേരം ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച ശേഷം ഈ ബാഗ് കണ്ണിനു മുകളിൽ വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഉരുളക്കിഴങ്ങ്

തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് നന്നായി ഉടച്ച ശേഷം ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഇത് പുറത്തെടുത്ത് കണ്ണിനു മുകളിലായി വയ്ക്കുക. 10 മുതൽ 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

വെളിച്ചെണ്ണ

ഒരു സ്‌പൂൺ വെളിച്ചെണ്ണയിലേക്ക് അൽപം ലാവൻഡർ ഓയിൽ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇത് കണ്ണിനും ചുറ്റും പുരട്ടാം. അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്‌ത ശേഷം ഒരു ക്ലെൻസർ ഉപയോഗിച്ച് കഴുക്കുക.

കറ്റാർവാഴ

കറ്റാർവാഴയുടെ കറ കളഞ്ഞതിന് ശേഷം ജെൽ എടുക്കുക. ഇത് ഒരു മണിക്കൂർ നേരം ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കുക. ശേഷം പുറത്തെടുത്ത് അൽപം കണ്ണിനു ചുറ്റും പുരട്ടുക. 10 മുതൽ 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

മുട്ടയുടെ വെള്ള

ഒരു പാത്രത്തിലേക്ക് ഒരു മുട്ടയുടെ വെള്ള ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക. ശേഷം അൽപ്പം കോട്ടൺ ഉപയോഗിച്ച് വീക്കമുള്ള ഭാഗങ്ങളിൽ ഇത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

ഉറങ്ങുന്നതിന് മുമ്പ് മുഖം കഴുകാം

ദിവസേന ഉറങ്ങുന്നതിന് മുമ്പ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും.

മതിയായ ഉറക്കം

ദിവസേന 7 മുതൽ 9 മണിക്കൂർ ഉറക്കം ലഭ്യമാക്കുക. ഉറക്കക്കുറവ് കണ്ണിനു ചുറ്റും വീക്കം ഉണ്ടാക്കാൻ കാരണമാകും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ചർമ്മസംരക്ഷണ ഉത്പ്പന്നങ്ങളോട് നോ പറയാം; ചർമ്മ പ്രശ്‌നങ്ങൾ അകറ്റാൻ ദിനചര്യയിൽ വരുത്താം ഈ മാറ്റങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.