ETV Bharat / lifestyle

ജോലിസമയത്ത് ഉറക്കം തൂങ്ങാറുണ്ടോ ? കാരണങ്ങൾ ഇതാകാം - How to Stop Falling Asleep at Work - HOW TO STOP FALLING ASLEEP AT WORK

മദ്യപാനം, അമിതമായ പുകവലി എന്നിവ ജോലി സമയത്തെ ഉറക്കത്തിന് കാരണമാകുന്നു.

REASONS FOR FALLING ASLEEP AT WORK  TIPS TO HELP YOU STAY AWAKE AT WORK  DAYTIME SLEEPINESS AT WORK  ജോലിസമയത്ത് ഉറക്കം
Representative image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 1, 2024, 4:13 PM IST

ജോലിസമയത്ത് ഉറക്കം തൂങ്ങുന്നവർ നിരവധിയാണ്. ആരോഗ്യ പ്രശ്‌നങ്ങൾ, മടുപ്പ്, മടി എന്നിവയെല്ലാം ഇതിന്‍റെ പ്രധാന കരണങ്ങളാണ്. രാത്രിയിൽ നന്നായി ഉറങ്ങുന്നവരിലും ഈ പ്രശ്‍നം കണ്ടുവരാറുണ്ട്. ജോലിസമയത്ത് ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കം തൂങ്ങുന്നവരുടെ എണ്ണവും ചെറുതല്ല. ഇത് സാധാരണമായ ഒന്നാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഇതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. അതെന്തൊക്കെയെന്ന് നോക്കാം.

വൈകിയുള്ള അത്താഴം

രാത്രിയിൽ വൈകി ഭക്ഷണം കഴക്കുന്നത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഉറങ്ങുന്നതിനു 3 മുതൽ 4 മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നതാണ് ഉത്തമം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം

രാത്രികാലങ്ങളിൽ അമിതമായുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

ഉറക്കക്കുറവ്

ക്രമരഹിതമായ ഒറക്കം സാധാരണമായ ഒന്നാണെന്നാണ് പലരുടെയും ധാരണ. ദിവസവും 6 മണിക്കൂറിൽ കുറഞ്ഞ ഉറക്കമുള്ളവരിൽ പലതരം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നു. പകലുറക്കം, ക്ഷീണം, പ്രവർത്തനക്ഷമത കുറയുന്ന അവസ്ഥ തുടങ്ങീ ഗുരുതരമായ പല അസുഖങ്ങൾക്കും ഇത് കാരണമാകുന്നു. മാത്രമല്ല ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥയിലേക്കും നയിക്കുന്നു.

മദ്യം

നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് മദ്യപാനം. ഇത് ഉറക്കക്കുറവിന് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. അതിനാൽ ഓഫീസിൽ പോകുന്നതിൻ്റെ തലേദിവസം മദ്യം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പ്രായം, അമിതമായ പുകവലി എന്നിവയും ജോലി സമയത്തെ ഉറക്കത്തിന്‍റെ മറ്റ് കാരണങ്ങളാണ്.

വെള്ളം കുടിയുടെ അഭാവം

ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. വെള്ളം കുടി കുറയുമ്പോൾ നിർജ്ജലീകരണം സംഭവിക്കാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും. ഇത് ഉറക്കത്തിലേക്ക് നയിക്കുന്നു.

കുറഞ്ഞ വെളിച്ചം

വെളിച്ചക്കുറവുള്ള സ്ഥലത്ത് ഇരുന്നാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ ഇത് മടുപ്പിനും ഉറക്കം തൂങ്ങുന്നതിനും കാരണമാകും. അതിനാൽ ജോലി സ്ഥലത്ത് നല്ല വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞ വെളിച്ചം കണ്ണിന്‍റെ ആരോഗ്യത്തെയും ബാധിക്കും.

ആരോഗ്യകരമായ ഉറക്കത്തിനുള്ള ചില ടിപ്പുകൾ

  • രാത്രി കിടക്കുന്നതിന് മുമ്പ് പുസ്‌തക വായന ശീലമാക്കാം.
  • കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
  • 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ചായ കുടിയോടൊപ്പം പുകവലിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.