ETV Bharat / lifestyle

അമ്പതുകളിലും ചർമ്മം യുവത്വത്തോടെ നിലനിർത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി - SKIN CARE TIPS FOR YOUTHFUL SKIN

ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

TIPS TO MAINTAIN YOUTHFUL SKIN  HABITS TO STAY YOUNG AND ENERGETIC  ANTI AGING SKIN CARE TIPS  യുവത്വം നിലനിർത്താനുള്ള നുറുങ്ങുകൾ
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : Dec 7, 2024, 5:58 PM IST

യുവത്വം നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഇതിനായി എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് പലരും. കാലക്രമേണ ചർമ്മത്തിന്‍റെ സ്വാഭാവിക ഇലാസ്‌തികതയും കോശങ്ങളുടെ പ്രവർത്തനവും കുറഞ്ഞു വരും. ഇത് ചർമ്മത്തിൽ നേരത്ത വരകൾ, ചുളിവുകൾ, നിറം നഷ്‌ടപ്പെടുക തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകും. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ഒരു പരിധിവരെ നമുക്ക് ചെറുക്കാൻ സാധിക്കും. ഇതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.

വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും. ഊർജ്ജം, പേശികളുടെ പ്രവർത്തനം, ഹൃദയാരോഗ്യം എന്നിവ നിലനിർത്താനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. രക്തചക്രമണം വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.

സൺസ്‌ക്രീൻ

ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും അകാല വാർധക്യത്തിന് ഇടയാക്കുകയും ചെയ്യും. അതിനാൽ ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ സഹായിക്കും.

ഉറക്കം

ചർമ്മം ആരോഗ്യത്തോടെയും യുവത്വത്തോടെയും നിലനിർത്താൻ മതിയായ ഉറക്കം ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ ദിവസേന ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ലഭ്യമാക്കേണ്ടത് പ്രധാനമാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.

വിറ്റാമിൻ സി

ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്ന ഒന്നാണ് വൈറ്റമിൻ സി. ഇത് പല തരം ചർമ്മ പ്രശ്‌നങ്ങൾ തടയാനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ വൈറ്റമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച്, സ്ട്രോബെറി, കിവി, തുടങ്ങിയ പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ഡയറ്റിൽ ഉൾപ്പെടുത്താം.

ഗ്രീൻ ടീ

ആന്‍റ് ഓക്‌സിഡന്‍റുകളുടെ ഒരു കലവറയാണ് ഗ്രീൻ ടീ. ഇതിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകൾ ഫ്രീ റാഡിക്കലുകളെ ചേർക്കാനും ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താനും സഹായിക്കും. അതിനാൽ പതിവായി ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ കുടിക്കാം.

മൃതകോശങ്ങൾ

ചർമ്മം ചെറുപ്പമായി നിലനിർത്താൻ മൃതകോശങ്ങൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി ആഴ്‍ചയിൽ ഒരു തവണ പയറു പൊടി, മഞ്ഞൾ എന്നിവ ഉപയോഗിച്ച് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുക.

ഫേസ് പാക്കുകൾ

യുവത്വം നിലനിർത്താൻ ചർമ്മത്തെ പരിപാലിക്കേണ്ടത് പ്രധാനമാണ്. അതിനായി ഇടയ്ക്കിടെ നാച്ചുറൽ ഫേസ് പാക്കുകൾ ഉപയോഗിക്കാം. ഇത് ചർമ്മം വരണ്ട് പോകുന്നത് തടയാനും മറ്റ് ചർമ്മ പ്രശ്‌നങ്ങളെ ചെറുക്കാനും സഹായിക്കും.

ജലാംശം

ചർമ്മം ചെറുപ്പമായി നിലനിർത്താനും മൃദുവായിരിക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടതുണ്ട്. ഇത് ചർമ്മത്തിന് തിളക്കം വർധിപ്പിക്കുകയും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും. അതിനാൽ ദിവസവും ധാരാളം വെള്ളം കുടിക്കുക.

സമ്മർദ്ദം

ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താൻ സമ്മർദ്ദം കുറക്കേണ്ടത് അത്യാവശ്യമാണ്. യോഗ, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താനും സമ്മർദ്ദം ഒഴിവാക്കേണ്ടത് പ്രധാനമാണ്.

പോഷകാഹാരം

ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. അതിനാൽ പ്രോട്ടീൻ, ഒമേഗ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ശൈത്യകാലത്തെ ചർമ്മ പ്രശ്‌നങ്ങൾ തടയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.