എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യ വെള്ളിയാഴ്‌ച ലോക പ്രാർഥനാ ദിനം (World Prayer Day) ആഘോഷിക്കുന്നു. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പ്രാർഥനയിലും പ്രവർത്തനത്തിലും പങ്കുചേരാൻ എല്ലാവരെയും സ്വാഗതം ചെയ്‌ത്‌കൊണ്ട് ക്രിസ്ത്യൻ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആഗോള എക്യുമെനിക്കൽ പ്രസ്ഥാനമാണ് ഈ ദിനം ആചരിക്കുന്നത്.
ക്രിസ്ത്യൻ സ്ത്രീകളെ വ്യക്തിപരമായ പ്രാർഥനയിൽ ഏർപ്പെടാനും അവരുടെ മിഷൻ സഹായികളിലും കൂട്ടായ്‌മകളിലും സാമുദായിക പ്രാർഥന നടത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. എന്നാൽ പ്രാദേശിക ലോക പ്രാർഥന ദിന പ്രവർത്തനങ്ങൾ വർഷം മുഴുവനും നടക്കുന്നു. ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്‌ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർഥിക്കുന്നതിന് വേണ്ടിയാണ് ഈ ദിവസം ആഘോഷിക്കുന്നത്.
ചരിത്രം: 19-ാം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമാണ് എക്യുമെനിക്കൽ വിമൻസ് മിഷനറി പ്രസ്ഥാനത്തിൽ ലോക പ്രാർഥന ദിനത്തിന് ആഴത്തിലുള്ള വേരോട്ടമുണ്ടാക്കിയത്. 1926-ൽ വടക്കേ അമേരിക്കൻ സ്‌ത്രീകൾ ലോക പ്രാര്‍ഥനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്യുകയും 1927-ൽ ലോകമെമ്പാടും ആദ്യമായി വേൾഡ് ഡേ ഓഫ് പ്രെയർ ആഘോഷിക്കുകയും ചെയ്‌തു.
1948-ൽ ആംസ്‌റ്റർഡാമിൽ നടന്ന ഒരു ലോക സമ്മേളനത്തിലാണ് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ആരംഭിക്കുന്നത്. ഈ ദിനം വാഗ്‌ദാനം ചെയ്യുന്ന സ്‌ത്രീകൾ അവരുടെ വിഭവങ്ങൾ ലോകമെമ്പാടുമുള്ള സ്ത്രീകളുമായും കുട്ടികളുമായും പങ്കിടുന്നു. 'വിവരമുള്ള പ്രാർത്ഥന. പ്രാർത്ഥനാപരമായ പ്രവർത്തനം' എന്നതാണ് വേൾഡ് ഡേ ഓഫ് പ്രെയറിന്‍റെ മുദ്രാവാക്യം.
2024-ലെ ലോക പ്രാർഥന ദിനം അവരുടെ പ്രാദേശിക സമൂഹത്തിനും വിദേശത്തുമുളള ആവശ്യങ്ങൾക്കായി നൽകുമെന്ന് ദേശീയ/പ്രാദേശിക കമ്മിറ്റികൾ റിപ്പോർട്ട് ചെയ്‌തു.
- സ്ത്രീകളെ പിന്തുണയ്ക്കുക, വിദ്യാഭ്യാസത്തിലൂടെ യുവാക്കൾക്കും കുട്ടികൾക്കും മാർഗദർശനം നൽകുക, അഭയം, സീഡ്ബാങ്കും ഭക്ഷ്യവിതരണ പരിപാടികളും, ശുദ്ധജലം, ഗാർഹിക പീഡനത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും ഇരകളെ ശാക്തീകരിക്കുക.
- വിധവകൾക്കുള്ള സഹായം, അഭയാർഥികൾ, കുടിയേറ്റക്കാരും യുദ്ധത്തിൻ്റെ ഇരകളും പ്രത്യേകിച്ച് ഈ വർഷം യുക്രെയിനിലുള്ളവരെ സഹായിക്കുക.
- കൊവിഡ് 19 ബാധിച്ച കുടുംബങ്ങളെ പരിപാലിക്കുക. മാസ്‌ക്കുകൾ ദാനം ചെയ്യുക, സ്‌കൂളുകൾക്ക് കയ്യുറകളും ഹാൻഡ് സാനിറ്റൈസറുകളും സംഭാവന ചെയ്യുക. കൊവിഡ് 19 ബാധിച്ച രോഗികൾക്കുള്ള ശ്വസന ഉപകരണങ്ങൾ നൽകുക.
- പ്രാദേശികമായും ദേശീയമായും വേൾഡ് ഡേ ഓഫ് പ്രെയർ സംഘടിപ്പിക്കുക, പ്രാദേശികവും അന്തർദേശീയവുമായ വേൾഡ് ഡേ ഓഫ് പ്രെയർ ഏകോപനത്തെ പിന്തുണയ്ക്കുക.
പലസ്‌തീനിലെ കഷ്‌ടത അനുഭവിക്കുന്ന ജനവിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർഥന ദിനമായിട്ടാണ് ഈ വർഷം വേർതിരിച്ചിരിക്കുന്നത്.