ലിവർപൂൾ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന രണ്ട് ബഹിരാകാശ സഞ്ചാരികൾ. ഒരു ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററിൻ്റെ കഥ പോലെ തോന്നാം. ചില സമയങ്ങളില്‍ സിനിമയെക്കാള്‍ അവിശ്യസനീയമാണ് യഥാര്‍ഥ ജീവിതം എന്ന് പറയുന്ന പോലെ ഇത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ഒരാഴ്‌ചത്തേക്ക് ബഹിരാകാശത്തേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും മാസങ്ങളായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുകയാണ്. എന്ന് തിരച്ചെത്തും എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
എട്ട് ദിവസം മാത്രം നീണ്ട ദൗത്യത്തിനാണ് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാർലൈനര്‍ പേടകത്തില്‍ ബഹിരാകാശത്തിലേക്ക് യാത്ര തിരിച്ചത്. എട്ട് ദിവസത്തോളം ബഹിരാകാശ നിലയത്തില്‍ താമസിച്ച് സ്റ്റാർലൈനര്‍ പേടകത്തില്‍ തന്നെ മടങ്ങി എത്താനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാർലൈന്‍ പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്‌നങ്ങളും തിരിച്ചുവരവിന് തടസമായി.
വരും ദിവസങ്ങളിൽ സ്റ്റാർലൈനറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍ കൂടുതല്‍ കാലതാമസമില്ലാതെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും നാട്ടിലേക്ക് തിരച്ചെത്താന്‍ സാധിക്കും. എന്നാല്‍ ബോയിങ്ങിന്‍റെ എതിരാളിയായ സ്‌പേസ് എക്‌സിന്‍റെ പേടകത്തില്‍ ഇരുവരെയും നാട്ടില്‍ എത്തിക്കാന്‍ തീരുമാനിച്ചാല്‍ തിരിച്ചുവരവിന് ആറ് മാസത്തെ കാലതാമസം കൂടി നേരിടും. അങ്ങനെ വന്നാല്‍ ആറ് മാസം ബഹിരാകാശ സഞ്ചാരികൾ എന്തായിരിക്കും ചെയ്യുക.
ബഹിരാകാശ സഞ്ചാരികൾ ആറ് മാസം എന്ത് ചെയ്യും? എങ്ങനെ നേരിടും
കാത്തിരിക്കുക എന്നത് മടുപ്പ് ഉളവാക്കുന്ന കാര്യമാണ്. ദീര്‍ഘ നാളത്തെ കാത്തിരിപ്പ് നിരാശാജനകവും സമ്മർദ്ദം നിറഞ്ഞതും ഉത്‌കണ്‌ഠ ഉളവാക്കുന്നതുമാണ്. കാത്തിരിപ്പ് നമ്മുടെ സമയബോധത്തെ വികലമാക്കുന്നു. അതുകൊണ്ട് തന്നെ കാത്തിരിപ്പ് വേളകളില്‍ സമയം യാഥാര്‍ഥ്യത്തിലുളളതിനേക്കാള്‍ ദൈര്‍ഘ്യമേറിയതായി തോന്നാം.
മിനിറ്റുകള്‍ മണിക്കൂറുകളായി മാറും. സമയം ഒച്ചിന്‍റെ വേഗത്തില്‍ ഇഴയുന്നതായി തോന്നും. ഇവ സമ്മർദ്ദം കൂട്ടുകയും കാത്തിരിപ്പ് കൂടുതല്‍ ബുദ്ധിമുട്ടുളളതാക്കുകയും ചെയ്യുന്നു.
സാധാരണ ദിവസങ്ങളില്‍ സമയത്തെ കുറിച്ച് നാം ചിന്തിക്കില്ല. അതിനാല്‍ സമയം വേഗത്തിൽ കടന്നുപോകും. മാത്രമല്ല വ്യത്യസ്‌മായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് കൊണ്ട് സമയം പെട്ടെന്ന് പോകുന്നതായി തോന്നും.
ഐഎസ്എസിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളില്‍ എപ്പോൾ മടങ്ങിവരുമെന്ന ആശങ്കയുളളതിനാല്‍ കാത്തിരിപ്പ് കൂടുതല്‍ ബുദ്ധിമുട്ടുളളതായി മാറും. ബഹിരാകാശത്ത് വലിയ രീതിയിലുളള പ്രവർത്തനങ്ങൾക്ക് അവസരങ്ങളില്ലാത്തതും കാത്തിരിപ്പിന്‍റെ ദൈര്‍ഘ്യം കൂടുന്നതായി തോന്നിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനുള്ള അവസരങ്ങൾ ഇല്ലാത്തതും കാത്തിരിപ്പ് നിരാശജനകമാക്കും.
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്ത് എത്തിയതാണ് സുനിത വില്യംസും ബുച്ച് വീല്‍മറും. ഇരുവരും സഞ്ചരിച്ച പേടകത്തിന് ബഹിരാകാശത്ത് വച്ച് സാങ്കേതിക തകരാര്‍ സംഭവിച്ചു. വെറും പത്ത് ദിവസം നിശ്ചയിച്ചുള്ള യാത്രയായിരുന്നു അത്. എന്നാല്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും ബഹിരാകാശ നിലയത്തില്‍ തുടരുകയാണിപ്പോഴും.