വിയൻ്റിയൻ (ലാവോസ്) : ലാവോസിലെ വിയന്‍റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളോട് ലോകത്ത് സമാധാനം നിലനിര്‍ത്താൻ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാൻ രാജ്യങ്ങള്‍ സമാധാനം ആഗ്രഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നുവെന്നും, ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘർഷം നിലനില്‍ക്കുമ്പോള്‍ ആസിയാൻ രാജ്യങ്ങള്‍ ഒരുമിച്ച് സമാധാനത്തിന് വേണ്ടി നിലകൊള്ളണമെന്നും മോദി ആഹ്വാനം ചെയ്‌തു.
'ഞങ്ങൾ സമാധാനം ഇഷ്‌ടപ്പെടുന്ന രാജ്യങ്ങളാണ്, പരസ്‌പരം ദേശീയ അഖണ്ഡതയേയും പരമാധികാരത്തെയും ബഹുമാനിക്കുന്നു, ഞങ്ങളുടെ യുവാക്കളുടെ ശോഭനമായ ഭാവിക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ രാജ്യങ്ങളുടെയും നൂറ്റാണ്ടായി രേഖപ്പെടുത്തുന്നു. ഇന്ന്, ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘർഷത്തിന്‍റെയും പിരിമുറുക്കത്തിന്‍റെയും സാഹചര്യം നിലനിൽക്കുമ്പോൾ, ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുെ തമ്മിലുള്ള സൗഹൃദം, സഹകരണം, ആശയവിനിമയം എന്നിവ വളരെ പ്രധാനമാണ്', എന്ന് ആസിയാൻ രാജ്യങ്ങളിലെ പ്രതിനിധികളെ അഭിസംബോധന ചെയ്‌തുകൊണ്ട് ലാവോസില്‍ മോദി പറഞ്ഞു.
#WATCH | At the 21st ASEAN- India Summit in Vientiane, Lao, PM Narendra Modi says, " ...we are peace-loving countries, respect each other's national integrity and sovereignty and we are committed to the bright future of our youth. i believe that the 21st century is the century of… pic.twitter.com/7Q9depCs4z
— ANI (@ANI) October 10, 2024
ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി നിലനിര്‍ത്തുന്നതിനും, ആവശ്യമായ പദ്ധതികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യ തയാറാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ ആക്‌ട്-ഈസ്റ്റ് നയം താൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദശകത്തിൽ, ഈ നയം ഇന്ത്യയും ആസിയാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് പുതിയ ഊർജവും ദിശാബോധവും നൽകി. 1991-ൽ ആസിയാൻ രാജ്യങ്ങള്‍ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് തങ്ങൾ ഇന്തോ-പസഫിക് ഓഷ്യൻ ഇനിഷ്യേറ്റീവ് ആരംഭിച്ചുവെന്നും മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മില്‍ സമുദ്ര അഭ്യാസ പരിശീലനങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ആസിയാൻ മേഖലയുമായുള്ള നമ്മുടെ വ്യാപാരം ഏതാണ്ട് ഇരട്ടിയായി 130 ബില്യൺ ഡോളറായി. ഇന്ന് ഇന്ത്യയ്ക്ക് ഏഴ് ആസിയാൻ രാജ്യങ്ങളുമായി നേരിട്ട് വിമാന സര്‍വീസുകള്‍ ഉണ്ട്, ഉടൻ തന്നെ ബ്രൂണെയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും. തങ്ങൾ ഫിൻടെക് കണക്റ്റിവിറ്റി സ്ഥാപിച്ച ആസിയാൻ മേഖലയിലെ ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ, ഇനി ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | At the 21st ASEAN-India Summit in Vientiane, Lao, PM Narendra Modi says, " i had announced india's act-east policy. in the last decade, this policy has given new energy, direction and momentum to the historic relations between india and asean countries. giving prominence… pic.twitter.com/eNXlkjBcL2
— ANI (@ANI) October 10, 2024
അതേസമയം, പ്രധാനമന്ത്രി മോദി ലാവോസിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസിലെത്തിയത്. ആസിയാന്‍-ഇന്ത്യ, കിഴക്കനേഷ്യന്‍ ഉച്ചകോടിയുടെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ ലാവോസ് സന്ദര്‍ശനം.