ETV Bharat / international

കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും നാടുകടത്താൻ ട്രംപ്; പൂര്‍ണ പിന്തുണയുമായി വിവേക് രാമസ്വാമി - VIVEK RAMASWAMY IMMIGRATION IN US

അമേരിക്കയിലുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിക്ക് പിന്തുണ നല്‍കി വിവേക് ​​രാമസ്വാമി. രാജ്യത്തെ നിയമപരമായ കുടിയേറ്റ സംവിധാനം തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

REPUBLICAN LEADER VIVEK RAMASWAMY  VIVEK RAMASWAMY MASS DEPORTATION  TRUMPS MASS DEPORTATION PLAN  വിവേക് രാമസ്വാമി
Vivek Ramaswamy (Facebook, Vivek Ramaswamy)
author img

By PTI

Published : Nov 11, 2024, 8:35 AM IST

വാഷിങ്ടൺ: നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പദ്ധതിക്ക് പൂര്‍ണ പിന്തുണ അറിയിച്ച് ഇന്ത്യൻ വംശജൻ വിവേക് ​​രാമസ്വാമി. രാജ്യത്തെ നിയമപരമായ കുടിയേറ്റ സംവിധാനം തകർന്നിരിക്കുകയാണ്. നിയമം ലംഘിച്ച് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് ഇവിടെ തുടരാന്‍ അവകാശമില്ലെന്നും അവര്‍ തിരിച്ചുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുളളില്‍ അമേരിക്കയില്‍ പ്രവേശിക്കുകയും എന്നാല്‍ രാജ്യത്ത് സ്ഥിരതാമസമാക്കാൻ കഴിയാതെ വരികയും ചെയ്‌ത ആളുകളെയും കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കണം. അങ്ങനെ ചെയ്‌താല്‍ ലോകത്തെ ഏറ്റവും വലിയ കൂട്ട നാടുകടത്തലായിരിക്കും ഉണ്ടാവുക. ഇതിനോടൊപ്പം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കുളള സർക്കാർ സഹായം അവസാനിപ്പിക്കുകയും ചെയ്‌താല്‍ സ്വയം നാടുവിടുന്ന ആളുകളെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നും വിവേക് രാമസ്വാമി പറഞ്ഞു.

രാജ്യത്തെ ഒന്നിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യവും. കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ വ്യത്യസ്‌തമായി വോട്ടു ചെയ്‌ത ആളുകള്‍ക്ക് തിരികെ ഒരു സ്ഥലത്ത് ഒരുമിച്ചിരിക്കാനും, എല്ലാത്തിനും അവസാനം നമ്മള്‍ അമേരിക്കക്കാരാണെന്ന് പറയാനും കഴിയണം എന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ആദ്യ ഭരണ കാലത്ത് നിന്ന് ട്രംപ് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ആദ്യ ടേമിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങള്‍ ഈ ടേമില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്ന് താന്‍ കരുതുന്നുവെന്നും അത് നല്ല കാര്യമാണെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.

റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ പുതിയ നയങ്ങള്‍ എണ്ണിപ്പറഞ്ഞ് രാമസ്വാമി

ഇപ്പോഴത്തെ റിപ്പബ്ലിക്കൻ പാർട്ടി വംശീയ തൊഴിലാളിവർഗ പാര്‍ട്ടിയാണ്. കറുത്ത വര്‍ഗക്കാരും, ഹിസ്‌പാനിക് വിഭാഗത്തില്‍പ്പെട്ടവരും യുവാക്കളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നത് നമ്മള്‍ കണ്ടു. അതൊരു വലിയ കാര്യമാണ്. കൂടാതെ പഴയ റിപ്പബ്ലിക്കൻ യാഥാസ്ഥിതികത ചിന്തകളില്‍ നിന്ന് വ്യത്യസ്‌തമാണ് ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍.

അഭിപ്രായത്തിനുള്ള സ്വതന്ത്രം, സെൻസർഷിപ്പില്‍ നിന്നുളള സംരക്ഷണം, മെറിറ്റോക്രസി (യോഗ്യത അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകൾ ഭരിക്കുന്ന ഒരു സമൂഹം), മൂന്നാം ലോകമഹായുദ്ധത്തിൽ നിന്നുളള വിട്ടുനിൽക്കൽ തുടങ്ങിയവയില്‍ അതിഷ്‌ഠിതമാണ് പുതിയ റിപ്പബ്ലിക്കന്‍ നയങ്ങള്‍. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പുനസ്ഥാപിക്കുന്നതിനായി വ്യത്യസ്‌ത വിഭാഗത്തില്‍പ്പെട്ട അമേരിക്കന്‍ ജനതയെ ഒരുമിച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന കാര്യങ്ങളാണിവ.

അമേരിക്കന്‍ പ്രസിഡന്‍റ് എന്ന പദത്തിന്‍റെ യഥാർഥ അർഥത്തിലുളള പ്രസിഡന്‍റാകാന്‍ പോകുകയാണ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്‍റ് ട്രംപ് തീരുമാനങ്ങളെടുക്കുന്നത് അദ്ദേഹത്തിന് പിന്നിലുളള ജനങ്ങളുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും, അല്ലാതെ അദ്ദേഹത്തിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെടാത്ത ബ്യൂറോക്രാറ്റിക് വർഗത്തിന്‍റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കില്ല. ഇതാണ് പഴയ ജനാധിപത്യവാധികളെ മുതല്‍ സ്വാതന്ത്ര്യവാദികളെയും, പരമ്പരാഗത റിപ്പബ്ലിക്കൻമാരെവരെയും ഒന്നിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യാത്ത ഡെമോക്രാറ്റുകളോട് തനിക്ക് പറയാനുളളത് നിങ്ങളുടെ ജീവിതം മികച്ചതാക്കാൻ അദ്ദേഹത്തിന് അവസരം നൽകുക എന്നതാണ്. തൊഴിലിടങ്ങളില്‍ ശമ്പള വര്‍ധനവുണ്ടാകും, സാധാനങ്ങളുടെ വില കുറയും, സുരക്ഷിതമായ അതിർത്തിയും നിങ്ങള്‍ക്കും ലഭിക്കും. മിക്ക അമേരിക്കക്കാരും ആശങ്കപ്പെടുന്നത് ഈ കാര്യങ്ങളിലൊക്കെയാണെന്നും വിവേക് രാമസ്വാമി പറഞ്ഞു.

ആദ്യകാലത്ത് ട്രംപിൻ്റെ എതിരാളി ഇപ്പോള്‍ ട്രംപിന്‍റെ വിശ്വസ്‌തന്‍: മലയാളിയായ പാലക്കാട് കുടുംബവേരുള്ള വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ ട്രംപിനെതിരെ മത്സരിച്ചിരുന്നു. ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥിയും അദ്ദേഹമായിരുന്നു. എന്നാൽ, ആദ്യ ഉൾപ്പാർട്ടി തെരഞ്ഞെടുപ്പായ അയോവ കോക്കസിൽ പരാജയപ്പെട്ടതോടെ അദ്ദേഹം പിൻമാറുകയും ട്രംപിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

Also Read: ട്രംപ് ഭരണകൂടത്തിന്‍റെ താക്കോൽ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനോ; ആരാണ് കശ്യപ് പാട്ടീല്‍ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.