ETV Bharat / international

ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും യുഎസ്, ബ്രിട്ടന്‍ ആക്രമണം; തകര്‍ത്തത് ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ - ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം

യമനിലെ 36 ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം. ചെങ്കടലിലെ ആക്രമണങ്ങള്‍ക്കുള്ള മറുപടിയെന്ന് വിശദീകരണം.

US UK attack on Houthi Areas  Houthi Controlled Areas Of Yemen  ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം  ചെങ്കടല്‍ ഹൂതി ആക്രമണം
us-uk-attack on-houthi-controlled-areas-of-yemen
author img

By ETV Bharat Kerala Team

Published : Feb 4, 2024, 8:15 AM IST

വാഷിങ്‌ടണ്‍ : യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും (US UK And Allies Strike Houthi Controlled Areas Of Yemen). ഇരു രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ ഹൂതി നിയന്ത്രണ പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്‍ അറിയിച്ചു. യമനിലെ 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് ശനിയാഴ്‌ച (ഫെബ്രുവരി 3) ആക്രമണം നടന്നത്.

ചെങ്കടലിലെ ഹൂതി ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് അമേരിക്കയും ബ്രിട്ടനും സൈനിക നടപടികളെ വിശദീകരിക്കുന്നത്. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ലോഞ്ചറുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍ എന്നിവയ്‌ക്ക് നേരെയായിരുന്നു ആക്രമണം. ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കാനഡ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കും ബ്രിട്ടനും ഹൂതികള്‍ക്കെതിരായ ആക്രമണങ്ങളില്‍ പിന്തുണ നല്‍കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ നവംബര്‍ മാസം മുതല്‍ വാണിജ്യ കപ്പലുകള്‍ക്കും നാവിക കപ്പലുകള്‍ക്കും നേരെ ചെങ്കടലില്‍ ഹൂതികള്‍ 30ല്‍ അധികം ആക്രമണങ്ങളാണ് നടത്തിയത്. ചെങ്കടലിലെ സമാധാനം പുനഃസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ലക്ഷ്യം നേടുന്നതുവരെ തുടര്‍ച്ചയായ പ്രത്യാഘാതങ്ങള്‍ ഹൂതികള്‍ നേരിടേണ്ടി വരുമെന്നും ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.