വാഷിങ്‌ടൺ : 2024ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പിന്നീട് മത്സരത്തിന് ഇറങ്ങില്ലെന്ന് മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകായിരുന്നു ട്രംപ്. ഇനി ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് തോന്നുന്നില്ല. ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷ എന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നിയപരമായി തോൽക്കാനുള്ള സാധ്യത ട്രംപ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്രസ്‌താവനയുടെ പ്രസക്തി ഏറുന്നത്. ചതിയിലൂടെ മാത്രമെ തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയു എന്നാണ് ട്രംപ് സാധാരണയായി പറയാറുളളത്. 2020ല്‍ ട്രംപ് പരാജയപ്പെട്ടതും വോട്ടിങ്ങിലെ തിരിമറി മൂലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
2028ൽ ട്രംപിന് 82 വയസാകും. നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ ഒരു വയസ് കൂടുതല്‍. ഈ തെരഞ്ഞെടുപ്പില്‍ ആദ്യം മത്സരത്തിനിറങ്ങിയ ജോ ബൈഡന് പ്രായമേറിയെന്ന് ട്രംപും മറ്റ് യാഥാസ്ഥിതികരും ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിൽ തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ ഡൊണാൾഡ് ട്രംപും ഏറ്റുമുട്ടും. ശക്തമായ മത്സരമാണ് ഇരുവരും തമ്മില്‍ നടക്കാന്‍ പോകുന്നത്. ഈ മാസം പുറത്തുവന്ന തെരഞ്ഞെടുപ്പ് സര്‍വേയില്‍ നിര്‍ണായകമായ മൂന്ന് സംസ്ഥാനങ്ങളില്‍ കമല ഹാരിസിന് മുന്‍തൂക്കം ലഭിച്ചിരുന്നു.
Also Read: 'കമല ഹാരിസ് വിജയിച്ചാൽ വൈറ്റ് ഹൗസിൽ കറി മണക്കും'; വംശീയ പരാമർശവുമായി ട്രംപ് അനുകൂല ലോറ ലൂമർ