ETV Bharat / international

ബംഗ്ലാദേശ് സംഘര്‍ഷം; ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക, ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസ് - violence in Bangladesh - VIOLENCE IN BANGLADESH

ബ്രിട്ടന്‍ ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ അഭയം തേടാനായി അവര്‍ ചര്‍ച്ചകള്‍ തുടങ്ങി.

ബംഗ്ലാദേശ് സംഘര്‍ഷം  US Over Bangladesh violence  Bangladesh violence  Sheikh Hasina resignation
Deeply concerned about reports of violence in Bangladesh: US (ETV Bharat)
author img

By PTI

Published : Aug 7, 2024, 8:21 AM IST

വാഷിങ്ടണ്‍ : ബംഗ്ലാദേശിലെ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. മത, രാഷ്‌ട്രീയ സംഘങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. സംഭവങ്ങളില്‍ വിശ്വാസ യോഗ്യമായ അന്വേഷണം നടത്താനായി ശക്തമായ ഒരു പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അമേരിക്ക വ്യക്തമാക്കി. ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യമന്ത്രാലയ വക്താവ് പങ്കുവച്ചു.

രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും അമേരിക്ക ആഹ്വാനം ചെയ്‌തു. ഇത് പ്രതികാരത്തിനുള്ള സമയമല്ല. അമേരിക്കയുടെ സുഹൃത്തും പങ്കാളിയുമെന്ന നിലയില്‍ ബംഗ്ലാദേശിന്‍റെ ജനാധിപത്യത്തിന് അമേരിക്കയുടെ സഹായമുണ്ടാകും. എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയും അമേരിക്ക നിലകൊള്ളും.

പതിനഞ്ച് വര്‍ഷമായി പ്രധാനമന്ത്രി പദത്തിലിരുന്ന ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ ബംഗ്ലാദേശ് കനത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. തൊഴില്‍ സംവരണം സംബന്ധിച്ച് രാജ്യത്ത് ആരംഭിച്ച പ്രക്ഷോഭം സര്‍ക്കാരിനെതിരെയുള്ള കനത്ത സമരമായി മാറി ആക്രമണങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഈ ആക്രമണ സംഭവങ്ങളില്‍ മൂന്നൂറിലേറെ ജീവനുകള്‍ നഷ്‌ടമായി. ഒരു ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശില്‍ ധാരാളം ഹിന്ദു ക്ഷേത്രങ്ങള്‍ കത്തിച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ വര്‍ഷങ്ങളായി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുവെന്നും എച്ച്എഎഫ് നയ ഗവേഷക മേധാവി അനിത ജോഷി പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ അമേരിക്ക ഇടക്കാല സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് എച്ച് എഎഫ് ആവശ്യപ്പെട്ടു.

അതിനിടെ ബംഗ്ലാദേശിൽ നിലവിലുള്ള പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്‍റിന്‍റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്‌നാൽ അബേദിൻ അറിയിച്ചു.

ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്‌മ വായ്‌പ–നിക്ഷേപ പദ്ധതി നടപ്പാക്കിയ ഗ്രാമീൺ ബാങ്കിന്‍റെ സ്ഥാപകനാണ് യൂനുസ്. നിലവിൽ വിദേശത്തുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്.

ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതാനും ദിവസം കൂടി ഇന്ത്യയിൽ തുടരും. ലണ്ടനിലേക്കുള്ള തുടർയാത്രയ്ക്കു ചില തടസങ്ങൾ നേരിട്ടതാണു കാരണം. ബംഗ്ലാദേശിലെ കേസുകളിൽ നിന്നുള്ള സുരക്ഷ ഉറപ്പു നൽകാൻ ബ്രിട്ടൻ തയാറായില്ല എന്നാണു സൂചന. അതീവ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോൾ.

തിങ്കളാഴ്‌ച വ്യാപക അക്രമങ്ങൾ നടന്ന ബംഗ്ലാദേശിൽ ഇന്നലെ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. വർഷങ്ങളായി വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ഇന്നലെ മോചിപ്പിച്ചു. പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി മേധാവിയാണ് ഖാലിദ സിയ.

തിങ്കളാഴ്‌ച ബംഗ്ലാദേശിലെങ്ങും നടന്ന അക്രമസംഭവങ്ങളിൽ 114 പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിയായ അവാമി ലീഗിന്‍റെ നേതാവ് നടത്തിയിരുന്ന നക്ഷത്ര ഹോട്ടൽ പ്രക്ഷോഭകർ തീയിട്ടതിനെത്തുടർന്ന് ഒരു ഇന്തോനേഷ്യൻ പൗരൻ അടക്കം 24 പേർ കൊല്ലപ്പെട്ടു.

അതിനിടെ, രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ വിദ്വേഷം അഴിച്ചുവിടാനുള്ള നീക്കത്തിനെതിരെ ജാഗ്രത പുലർത്താൻ വിവേചനവിരുദ്ധ വിദ്യാർഥിപ്രസ്ഥാനം നേതാക്കൾ അഭ്യർഥിച്ചു. ക്ഷേത്രങ്ങൾക്കു വിദ്യാർഥികൾ കാവൽ ഏർപ്പെടുത്തുകയും ചെയ്‌തു.

Also Read: ബംഗ്ലാദേശ് കലാപം; 'അക്രമങ്ങളെ കുറിച്ച് യുഎന്‍ അന്വേഷിക്കണം': യുകെ വിദേശകാര്യ സെക്രട്ടറി ലാമി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.