ETV Bharat / international

ട്രംപിനെതിനെതിരെയുള്ള ന്യൂയോർക്ക് ക്രിമിനൽ കേസ്; വിധി തെരഞ്ഞെടുപ്പിന് ശേഷമെന്ന് യുഎസ് കോടതി - hush money case hearing delayed

തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാതിരിക്കാനാണ് ശിക്ഷവിധി നീട്ടിയതെന്ന് ജഡ്‌ജി ജുവാൻ മെർച്ചൻ വിശദമാക്കി.

DONALD TRUMP  US ELECTION 2024  ന്യൂയോർക്ക് ക്രിമിനൽ കേസ്  യുഎസ് തെരഞ്ഞെടുപ്പ്
Donald Trump (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 6:59 AM IST

ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിനെതിരെയുള്ള ന്യൂയോർക്ക് ക്രിമിനൽ കേസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിക്ഷ വിധിക്കില്ലെന്ന് യുഎസ് കോടതി. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാതിരിക്കാനാണ് ശിക്ഷ വിധി നീട്ടിയതെന്ന് ജഡ്‌ജി ജുവാൻ മെർച്ചൻ വിശദീകരിച്ചു. നവംബറിലാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക.

സുപ്രീം കോടതി പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി തീരുമാനിച്ചതിനാൽ വിധി റദ്ദാക്കാനുള്ള ട്രംപിന്‍റെ പ്രമേയത്തിലും താൻ തീരുമാനമെടുക്കുമെന്ന് ജഡ്‌ജി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് നിരുപാധികം കണ്ടെത്തിയ പ്രതിയുടെ ശിക്ഷ വിധിക്കുന്നത് സംബന്ധിച്ച് ഒരു ട്രയൽ കോടതി ജഡ്‌ജി അഭിമുഖീകരിക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യമാണിതെന്ന് ജഡ്‌ജി വിധിയില്‍ കുറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു. യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയുടെ വിധി പ്രകാരം ട്രംപിനെതിരെയുള്ള മറ്റെല്ലാ കേസുകളും പിന്‍വലിക്കപ്പെടണമെന്ന് ട്രംപിന്‍റെ പ്രചരണ വക്താവ് സ്റ്റീവൻ ച്യൂങ് പ്രസ്‌താവിച്ചു.

Also Read: നിര്‍മാണമേഖലയില്‍ 'അമേരിക്ക ഫസ്റ്റ്' അജണ്ട നടപ്പാക്കുമെന്ന് ട്രംപ്; സാമ്പത്തിക ഓഡിറ്റിന് മസ്‌കിന്‍റെ നേതൃത്വത്തില്‍ കമ്മിഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.