ETV Bharat / international

8 ദശലക്ഷം അകാല മരണങ്ങള്‍; ശുദ്ധവായുവിനായി നിക്ഷേപം നടത്താന്‍ ആഹ്വാനം ചെയ്‌ത് യുഎന്‍ മേധാവി - UN Chief On Clean Air

author img

By ETV Bharat Kerala Team

Published : Aug 22, 2024, 12:14 PM IST

Updated : Aug 23, 2024, 9:04 AM IST

മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ രാജ്യാന്തര സമൂഹത്തോട് ആഹ്വാനം ചെയ്‌ത് അൻ്റോണിയോ ഗുട്ടെറസ്. 99 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായുവാണ്. എട്ട് ദശലക്ഷം അകാല മരണങ്ങളാണ് ഇത് മൂലം ഓരോ വര്‍ഷവും ഉണ്ടാകുന്നത് എന്നും അദ്ദേഹം.

INTERNATIONAL DAY OF CLEAN AIR  ANTONIO GUTERRES ON CLIMATE CHANGE  ശുദ്ധവായുവിനായി നിക്ഷേപം നടത്തുക  UNO ON CLEAN AIR
Antonio Guterres (ETV Bharat)

ന്യൂയോർക്ക് : കലാവസ്ഥ വ്യതിയാനം തടയുന്നതിനും ശുദ്ധവായു നിലനിര്‍ത്തുന്നതിനും വേണ്ടി നിക്ഷേപം നടത്താന്‍ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ട് അൻ്റോണിയോ ഗുട്ടെറസ്. സെപ്‌റ്റംബർ ഏഴിന് ആചരിക്കാന്‍ പോകുന്ന അന്താരാഷ്‌ട്ര ശുദ്ധവായു ദിനത്തിന്‍റെ സന്ദേശമാണ് യുഎൻ മേധാവി ലോക രാജ്യങ്ങളെ അറിയിച്ചത്. 99 ശതമാനം മനുഷ്യരും മലിനമായ വായു ആണ് ശ്വസിക്കുന്നത് എന്ന് യുഎന്‍ മേധാവി പറഞ്ഞു.

മലിനമായ വായു ശ്വസിക്കുന്നതിന്‍റെ ഭാഗമായി ഏകദേശം എട്ട് ദശലക്ഷം അകാല മരണങ്ങളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍ അഞ്ച് വയസില്‍ താഴെയുള്ള 700,000ത്തില്‍ അധികം കുട്ടികളും ഉള്‍പ്പെടുന്നു എന്ന് ഗുട്ടെറസ് പറഞ്ഞു. മലിനീകരണത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നത് സമൂഹത്തിലെ ദുർബല വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും പ്രായമായവരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മലിനീകരണം സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. മലിനീകരണം ഒരു നിശബ്‌ദ കൊലയാളിയാണ്. അതിനെ തടയേണ്ടത് അത്യാവശ്യമാണെന്നും യുഎൻ മേധാവി പറഞ്ഞു. സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും മലിനീകരണം തടയുന്നതിന് വേണ്ടി സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

മലിനീകരണം തടയുന്നതിന് വേണ്ടി സ്വീകരിക്കേണ്ട നടപടികള്‍

  • ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി നിർത്തുക.
  • വായു ഗുണനിലവാരം നിലനിര്‍ത്തുന്നതിന് വേണ്ടിയുളള മാനദണ്ഡങ്ങൾ നടപ്പിലാക്കുക.
  • വായു ഗുണനിലവാരം കൃത്യമായി നിരീക്ഷിക്കുക.
  • പുനസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജത്തിന്‍റെ ഉപയോഗം വർധിപ്പിക്കുക.
  • സുസ്ഥിര ഗതാഗതം നടപ്പിലാക്കുക.
  • മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നിർമിക്കുക.
  • മലിനമായ വായുവിന്‍റെ പുറന്തളളല്‍ കുറയ്ക്കുക.

ഓരോ സ്ഥാപനവും പുറന്തളളുന്ന കാർബണിന് വില നിശ്ചയിക്കുന്നതും ശുദ്ധ വായു ഉറപ്പാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഗുട്ടെറസ് പറഞ്ഞു. മലിനീകരണം, കാലാവസ്ഥ മാറ്റം, ജൈവവൈവിധ്യത്തിന്‍റെ നാശം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ സംഘടനകളോടും മനുഷ്യസ്‌നേഹികളോടും യുഎൻ മേധാവി ആവശ്യപ്പെട്ടു. 'പ്രാദേശിക തലത്തിലും ആഗോള തലങ്ങളിലും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. മികച്ച സാമൂഹിക സാമ്പത്തിക വ്യവസ്ഥ പടുത്തുയര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണെ'ന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

Also Read: ഓരോ രണ്ടുമിനിട്ടിലും ഒരു ഗര്‍ഭിണി വീതം മരിക്കുന്നു ; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Last Updated : Aug 23, 2024, 9:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.