ETV Bharat / international

നിയമലംഘനം; 4,474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായി ദുബായ് പൊലീസ് - DUBAI POLICE CONFISCATES VEHICLES - DUBAI POLICE CONFISCATES VEHICLES

റോഡുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 2024 ൻ്റെ ആദ്യ പകുതിയിൽ 4,474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയത്.

DUBAI POLICE  E SCOOTERS AND BICYCLES  DUBAI POLICE ON ROAD SAFETY  ദുബൈ പൊലീസ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 9:28 AM IST

ദുബായ് : 4,474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടി ദുബായ് പൊലീസ്. ട്രാഫിക് അവബോധം വളർത്തുന്നതിനും റോഡ് ഉപയോഗിക്കുന്നവർക്കിടയിൽ ട്രാഫിക് അപകടങ്ങൾ തടയുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും ഭാഗമായാണിത് ചെയ്‌തതെന്ന് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്‌ദുല്ല അലി അൽ ഗൈതി പറഞ്ഞു.

"ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത് ട്രാഫിക് നിയമലംഘനം നടത്തുന്നവരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയുമാണ്. ഇതിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുവാനും സാധിക്കുന്നു". അദ്ദേഹം പറഞ്ഞു.

ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ അനധികൃത സ്ഥലങ്ങളിലോ പൊതു റോഡുകളിലോ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് അൽ ഗൈതി ചൂണ്ടിക്കാണിച്ചു.നിരന്തരമായി ബോധവൽക്കരണ ക്യാംപെയ്‌നുകൾ നൽകി വാഹനമോടിക്കുന്നവർക്കും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ദുബായ് പൊലീസ് മുൻഗണന നൽകുന്നുവെന്ന് അൽ ഗൈതി കൂട്ടിച്ചേർത്തു.

2024 ൻ്റെ ആദ്യ പകുതിയിൽ ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവയുൾപ്പെട്ട അപകടങ്ങളിൽ നാല് മരണങ്ങളും ഒരാൾക്ക് ഗുരുതരമായ പരിക്കും 19 പേർക്ക് നിസാരമായ പരിക്കും ഉണ്ടായി. 7804 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടുകയും ചെയ്‌തു.

നിയുക്ത പാതകൾ ഉപയോഗിക്കുക, ഉചിതമായ വസ്ത്രങ്ങളും ഹെൽമെറ്റുകളും ധരിക്കുക, രാത്രിയിലോ പ്രതികൂല കാലാവസ്ഥയിലോ സവാരി ചെയ്യുന്നത് ഒഴിവാക്കുക എന്നിവയുൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

നിയമലംഘനങ്ങളോ അപകടകരമായിട്ടുളള പെരുമാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ "പൊലീസ് ഐ" അല്ലെങ്കിൽ 901 എന്ന നമ്പറിൽ "വി ആർ ഓൾ പൊലീസ്" സേവനത്തിലൂടെ പരാതികൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ഗ്രാമങ്ങളുടെ പേര് മാറ്റാനൊരുങ്ങി ചൈന; നടപടി ഉയ്‌ഗ്വറുകളുടെ നാശം ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.