വാഷിങ്ടണ്‍: തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ദേശീയ പ്രസ് സെക്രട്ടറിയായിരുന്നു കരോലിന്‍ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി അവരോധിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ട്രംപ് പ്രസിഡന്‍റായിരുന്ന വേളയില്‍ വൈറ്റ് ഹൗസിലെ അസിസ്റ്റന്‍റ് പ്രസ് സെക്രട്ടറിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കരിന്‍ ജീന്‍ പിയറിക്ക് പകരക്കാരിയായാണ് 27 കാരി ലെവിറ്റ് ചുമതലയേല്‍ക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47 -മത് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്ന 2025 ജനുവരി 20ന് തന്നെ ലെവിറ്റും ചുമതലയേല്‍ക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ദേശീയ പ്രസ് സെക്രട്ടറി എന്ന നിലയില്‍ ലെവിറ്റ് വലിയ പ്രവര്‍ത്തനമാണ് കാഴ്‌ച വെച്ചതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ലെവിറ്റ് മിടുക്കിയായ പ്രസ് സെക്രട്ടറി എന്ന നിലയില്‍ കഴിവ് തെളിയിച്ച ആളാണെന്നും, അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ഈ പദവിയിലിരുന്ന് ലെവിറ്റിന് വളരെയേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്റ്റീവന്‍ ച്യുങ് വൈറ്റ് ഹൗസിലെ അസിസ്റ്റന്‍റാകും. കമ്യൂണിക്കേഷന്‍ മേധാവിയുടെ ചുമതലയും അദ്ദേഹത്തിനാകും. സെര്‍ജിയോ ഗോര്‍ പ്രസിഡന്‍റിന്‍റെ അസിസ്റ്റന്‍റും പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിന്‍റെ മേധാവിയുമാകും. 2024 പ്രസിഡൻഷ്യൽ കാമ്പെയ്‌നിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടറായിരുന്നു ച്യുങ്. മുമ്പ്, ട്രംപ് വൈറ്റ് ഹൗസിൽ സ്ട്രാറ്റജിക് റെസ്‌പോൺസ് ഡയറക്‌ടറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Also Read: ഇറാന്‍റെ യുഎൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി മസ്‌ക്; സംഘർഷം കുറയുമെന്ന് റിപ്പോര്‍ട്ട്