ETV Bharat / international

വര്‍ണവെറിയുമായി വീണ്ടും ട്രംപ്; ഇക്കുറി നിക്കി ഹാലിക്ക് നേരെ - വര്‍ണവെറിയുമായി വീണ്ടും ട്രംപ്

Trump Mocks Nikki haley: നിക്കി ഹാലിക്ക് നേരെ വംശ വെറിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിമര്‍ശനം. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് നിക്കി.

Trump Mocks Nikki haley  ethenic statements against Nikki  വര്‍ണവെറിയുമായി വീണ്ടും ട്രംപ്  മുന്‍ ഗവര്‍ണര്‍ നിക്കി ഹാലി
Trump attacks Nikki Haley with her Indian roots
author img

By ETV Bharat Kerala Team

Published : Jan 20, 2024, 12:00 PM IST

വാഷിംഗ്‌ടണ്‍: വര്‍ണവെറി നിറഞ്ഞ പരാമര്‍ശങ്ങളുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇക്കുറി ട്രംപിന്‍റെ അധിക്ഷേപങ്ങള്‍ക്ക് വിധേയ ആയത് സൗത്ത് കരോലിനയിലെ മുന്‍ ഗവര്‍ണര്‍ നിക്കി ഹാലിയാണ്(Trump Mocks Nikki haley).

തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ട് വഴിയാണ് നിക്കിക്കെതിരെയുള്ള വംശീയ പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരിക്കുന്നത്. തന്‍റെ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ട്രംപ് എപ്പോഴും ഉപയോഗിക്കുന്ന ആയുധമാണ് ഇത്(ethenic statements against Nikki).

ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് ട്രംപ് ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായ നിക്കിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്. നിമ്പ്ര എന്ന ഇവരുടെ ഇന്ത്യന്‍ പേരിനെ ആവര്‍ത്തിച്ച് ആയിരുന്നു ട്രംപിന്‍റെ അധിക്ഷേപം.

നിമരാത നിക്കി രണ്‍ധവ എന്നായിരുന്നു സൗത്ത് കരോലിനയിലെ ബാംബെര്‍ഗില്‍ ജനിച്ച ഹാലിയുടെ പേര്. നടുവിലുള്ള പേരാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. 1996ല്‍ വിവാഹിതയായ ശേഷം ഇവര്‍ സര്‍നെയിമായി ഹാലി എന്നത് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ട്രംപ് കുടിയേറ്റക്കാരുടെ മകനും കൊച്ചുമകനും ആണ്. രണ്ട് തവണ വിവാഹം കഴിച്ചതും കുടിയേറ്റക്കാരെ ആയിരുന്നു. എന്നിട്ടും കുടിയേറ്റക്കാരെ ഇയാള്‍ വംശീയമായി അധിക്ഷേപിക്കുക പതിവാണ്. ഹാലി നിമ്പ്ര എന്ന് മൂന്ന് തവണ തന്‍റെ പോസ്റ്റില്‍ പരാമര്‍ശിക്കുകയും ഇത് എന്താണെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്ന് പറയുകയും ചെയ്‌തു. .

ന്യൂഹാംഷെയര്‍ പ്രൈമറിക്ക് ശേഷം നാല് ദിവസം കഴിയുമ്പോഴാണ് ട്രംപിന്‍റെ വംശീയ വിമര്‍ശനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടിയില്‍ നിന്ന് ട്രംപിനെതിരെയുള്ള മത്സരാര്‍ത്ഥി ആയിരുന്നു നിക്കി(Primary in Presidential election).

ഹാലിയുടെ ആദ്യ പേര് ചൂണ്ടിക്കാട്ടി അവര്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ അയോഗ്യയാണെന്ന് സ്ഥാപിക്കുകയാണ് ട്രംപ് തന്‍റെ പോസ്റ്റിലൂടെ ചെയ്തത്. 1972ല്‍ അവര്‍ ജനിക്കുമ്പോള്‍ നിക്കിയുടെ മാതാപിതാക്കള്‍ അമേരിക്കന്‍ പൗരന്‍മാര്‍ അല്ലെന്നാണ് ട്രംപിന്‍റെ കണ്ടെത്തല്‍. ട്രംപ് നേരത്തെ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്കെതിരെയും ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ആദ്യ കറുത്ത വംശജനായ പ്രസിഡന്‍റ് കെനിയയിലാണ് ജനിച്ചതെന്നും അമേരിക്കയിലെ സ്വഭാവിക പൗരനല്ലെന്നുമുള്ള വിമര്‍ശനം ട്രംപ് കാലങ്ങളായി ഉയര്‍ത്തുന്നതാണ്. റിപ്പബ്ലിക്കുകളുടെ യാഥാസ്ഥിതിക മനോഭാവം ഉയര്‍ത്തിപ്പിടിക്കാന്‍ 2016 തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് എടുത്ത ആ നിലപാട് അമേരിക്കന്‍ രാഷ്ട്രീയ സംവിധാനങ്ങളില്‍ ചലനമുണ്ടാക്കുകയും ചെയ്തിരുന്നു.

അതേസമയം ഹാലി ഇപ്പോള്‍ ട്രംപിന്‍റെ വംശീയ പരാമര്‍ശങ്ങളെ അവജ്ഞയോടെ തള്ളുകയാണ് ചെയ്തിരിക്കുന്നത്. തന്നെ ട്രംപ് ഭയക്കുന്നുവെന്നതിന്‍റെ സൂചനയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് തന്‍റെ പരാമര്‍ശങ്ങളിലൂടെ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ നിശ്ചയിക്കട്ടെ എന്നും നിക്കി ഹാലി പറഞ്ഞു. ട്രംപിന് സ്വയം തന്നെ ഒരു സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നുണ്ട്. അതിന്‍റെ ബഹിര്‍സ്ഫുരണമാണ് ഇത്തരം പരാമര്‍ശങ്ങള്‍. ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് വന്‍ തുകയാണ് ട്രംപ് ചെലവിടുന്നത്. എന്നിട്ടും അയാള്‍ തോല്‍വി ഭയക്കുന്നുണ്ട്. എവിടെയോ എന്തോ സംഭവിക്കുന്നുണ്ടെന്ന് അയാള്‍ സ്വയം തിരിച്ചറിയുന്നുണ്ടെന്നും നിക്കി ഹാലി ചൂണ്ടിക്കാട്ടി. അതേസമയം ട്രംപിന്‍റെ ഭാഗത്ത് നിന്ന് ഇതിനൊരു വിശദീകരണം ഉണ്ടായിട്ടില്ല. റോണ്‍ ഡിസാന്‍റിസിനെ പിന്നിലാക്കി മുപ്പത് പോയിന്‍റോടെയാണ് ഇയോവ കോക്കസില്‍ ട്രംപ് മുന്നിലെത്തിയത്. കുറഞ്ഞ ശതമാനത്തിനാണ് നിക്കി മൂന്നാമതേക്ക് പിന്തള്ളപ്പെട്ടത്. സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയില്‍ കുറച്ച് കൂടി മെച്ചപ്പെട്ട പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണിവര്‍. അടുത്തമാസമാണ് സൗത്ത് കരോലിനയിലെ പ്രൈമറി. അതേസമയം പ്രൈമറികളിലെല്ലാം വിജയിച്ച മട്ടിലാണ് ഇപ്പോള്‍ തന്നെ ട്രംപ്. നിക്കി ഹാലിയെ വംശീയ വെറിയിലൂടെ നേരിടാന്‍ ശ്രമിക്കുന്ന ട്രംപിന് പക്ഷേ അത്തരമൊരു ചെറുത്ത് നില്‍പ്പ് തൊട്ടുപിന്നാലെയുള്ള റോണ്‍ഡി സാന്‍റിസിനെ വംശീയമായി നേരിടാന്‍ ട്രംപിന് സാധിക്കില്ല. കാരണം അയാള്‍ വെള്ളക്കാരനാണ്.

മാസങ്ങളായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിക്കി ഹാലി ചര്‍ച്ചാവിഷയമാണ്. അത് കൊണ്ട് തന്നെയാണ് അവരെ ട്രംപ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാണ്. അമേരിക്ക ഒരു വര്‍ണവെറിയുള്ള രാജ്യമല്ലെന്നാണ് നിക്കിയുടെ പക്ഷം. അവര്‍ പക്ഷേ ധാരാളം വര്‍ണവെറി നേരിട്ടിട്ടുമുണ്ട്. ഇതിനെ ചിലര്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. നിക്കിയുടെ കപടമുഖമായി ചിലര്‍ ഇതിനെ വ്യാഖ്യാനം ചെയ്യുന്നു.

അതേസമയം രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണണമെന്നും അതിനെ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുമാണ് ട്രംപിന്‍റെ മുന്‍ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലുണ്ടായിരുന്ന കറുത്ത വംശജനായ പാസ്റ്റര്‍ ഡാരെല്‍ സ്കോട്ട് പ്രതികരിച്ചത്. നിക്കിയെ ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് ഉദ്ദേശിച്ചിട്ടില്ലെന്നും സ്കോട്ട് ചൂണ്ടിക്കാട്ടുന്നു. ട്രംപിന് അനുകമ്പാപൂര്‍ണമായ ഒരു മുഖമുണ്ടെന്നും മിക്കവര്‍ക്കും അതറിയില്ലെന്നും സ്കോട്ട് പറയുന്നു. ലിങ്കണ്‍ പ്രോജക്ടിന്‍റെ മുതിര്‍ന്ന ഉപദേഷ്ടക താര സെറ്റ്മെയര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.