തായ്‌പേയ്(തായ്‌വാന്‍): പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നാല് വിമാനങ്ങള്‍ തായ്‌വാന്‍ കടലിടുക്കിന്‍റെ അതിര്‍ത്തി ലംഘിച്ചതായി തായ്‌വാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം. 8 ചൈനീസ് വിമാനങ്ങളും 7 നാവിക കപ്പലുകളും 2 ഔദ്യോഗിക കപ്പലുകളും തങ്ങളുടെ അതിര്‍ത്തിയില്‍ എത്തിയതായി തായ്‌വാന്‍ അറിയിച്ചു. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 16) രാവിലെ 6 മണിമുതല്‍ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 17) രാവിലെ 6 മണി വരെ ഉണ്ടായിരുന്നതായി തായ്‌വാന്‍ അറിയിച്ചു.
8 PLA aircraft, 7 PLAN vessels and 2 official ships operating around Taiwan were detected up until 6 a.m. (UTC+8) today. 4 of the aircraft crossed the median line of the Taiwan Strait. We have monitored the situation and responded accordingly. pic.twitter.com/DHzBtTVcyK
— 國防部 Ministry of National Defense, ROC(Taiwan) 🇹🇼 (@MoNDefense) September 17, 2024
സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും തായ്‌വാന്‍ അധികൃതര്‍ അറിയിച്ചു. അടുത്തിടെയായി ചൈന പ്രദേശത്ത് നടത്തുന്ന പ്രകോപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. തായ്‌വാനില്‍ നിരന്തരം ചൈന വ്യോമ നാവിക ഇടപെടലുകളും സൈനികാഭ്യാസവും നടത്തുന്നുണ്ട്.
2020 സെപ്റ്റംബര്‍ മുതലാണ് ചൈന തങ്ങളുടെ ഇത്തരം സൈനിക തന്ത്രങ്ങള്‍ തീവ്രമാക്കിയത്. വലിയ തോതിലുള്ള സൈന്യത്തെ ഉപയോഗിക്കാതെ തന്നെ മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുക എന്നതാണ് രീതി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1949 മുതല്‍ തായ്‌വാന്‍ സ്വതന്ത്രഭരണപ്രദേശമാണ്. എന്നാല്‍ ചൈന ഇത് തങ്ങളുടെ ഭാഗമാണെന്ന് വാദിക്കുന്നു. ക്രമേണ തങ്ങളോട് കൂട്ടിച്ചേര്‍ക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. ആവശ്യമെങ്കില്‍ ഇതിനായി സൈന്യത്തെ ഉപയോഗിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
തങ്ങളുടെ സൈനിക നടപടികള്‍ സാധൂകരിക്കാനായി ഐക്യരാഷ്‌ട്രസഭയുടെ ഒരു പ്രമേയത്തെ ചൈന ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും നേരത്തെ തായ്‌വാന്‍ പ്രസിഡന്‍റ് ലായ് ചിങ് തെ ആരോപിച്ചിരുന്നു. വണ്‍ ചൈന നയത്തിന് വേണ്ടിയാണിതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നുവെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്‌തു.
ഐക്യരാഷ്‌ട്രസഭയുടെ പ്രമേയം ഒറ്റ ചൈന തത്വം അംഗീകരിച്ചിട്ടുണ്ടെന്നും ലോകത്ത് ഒരേ ഒരു ചൈന മാത്രമേയുള്ളൂവെന്നും തായ്‌വാന്‍ അതിന്‍റെ ഭാഗമാണെന്നും ചൈന അവകാശപ്പെടുന്നു.
Also Read: വിഘടനവാദത്തിന് പാലൂട്ടും ഭീകരരെ താലോലിക്കും; ചൈനീസ് കുതന്ത്രത്തിന്‍റെ നാള്‍വഴികള്‍