ETV Bharat / international

സമുദ്രാതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ചുറ്റും യുദ്ധ കപ്പലുകളും വിമാനങ്ങളും, പ്രതിരോധിക്കാന്‍ തായ്‌വാന്‍ - TAIWAN CHINA ISSUE

തായ്‌വാനും ചൈനയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന്‍റെ ഭാഗമാണ് നിലവിലെ സൈനിക നീക്കം.

ചൈന തായ്‌വാന്‍ സംഘര്‍ഷം  CHINESE INCURSION IN TAIWAN  TAIWAN CHINA CONFLICT  TAIWAN CHINA CONFLICT HISTORY
Representative Image (IANS)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 10:01 AM IST

തായ്‌പേയ് (തായ്‌വാന്‍) : തായ്‌വാന്‍ അതിര്‍ത്തിയില്‍ വീണ്ടും റോന്തുചുറ്റി ചൈനീസ് സൈനിക വിമാനങ്ങളും കപ്പലുകളും. 53 ചൈനീസ് സൈനിക വിമാനങ്ങളും 11 നാവിക കപ്പലുകളും എട്ട് ഔദ്യോഗിക കപ്പലുകളും തായ്‌വാന് സമീപം ബുധനാഴ്‌ച (ഡിസംബര്‍ 11) രാവിലെ ആറ് മണി വരെ (പ്രാദേശിക സമയം) പ്രവർത്തനം നടത്തിയതായി മന്ത്രാലയം കണ്ടെത്തി. 53 സൈനിക വിമാനങ്ങളില്‍ 23 വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്‍റെ വടക്ക്, തെക്കുപടിഞ്ഞാറ്, കിഴക്ക് വ്യോമാതിര്‍ത്തി കടന്ന് എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്‌ച (ഡിസംബര്‍ 10) 10 ചൈനീസ് സൈനിക വിമാനങ്ങൾ, ഏഴ് നാവിക കപ്പലുകൾ, മൂന്ന് ഔദ്യോഗിക കപ്പലുകൾ എന്നിവ തായ്‌വാനില്‍ കണ്ടെത്തിയിരുന്നു. ചൈന സ്ഥിരമായ തായ്‌വാന് മുകളില്‍ അവകാശമുന്നയിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് തായ്‌വാന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും തായ്‌വാന്‍ അറിയിച്ചു.

തായ്‌വാനും ചൈനയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന്‍റെ ഭാഗമാണ് നിലവിലെ സംഭവമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ചൈന ഒന്നേ ഉള്ളൂവെന്നും തായ്‌വാന്‍ ചൈനയുടെ അവിഭാജ്യ ഘടകമാണ് എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കുകയുണ്ടായി. ചൈനയുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങള്‍ തായ്‌വാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും അവരോട് ആശയവിനമിയം നടത്തുന്നതും ചൈന ശക്തമായി എതിർക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നയതന്ത്രപരവും സാമ്പത്തികവും സൈനികവുമായ ശക്തി ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ തായ്‌വാനെ ഒറ്റപ്പെടുത്തി ചൈനയുടെ ഭാഗമാക്കി മാറ്റാന്‍ ചൈന നിരന്തരമായി ശ്രദ്ധിച്ചിരുന്നു. അതേസമയം, തായ്‌വാൻ അതിൻ്റെ സ്വാതന്ത്ര്യം നിലനിർത്താന്‍ പോരാടുന്നു.

Also Read: മോദിയെ പ്രശംസിച്ച് തായ്‌വാന്‍ പ്രസിഡന്‍റ്; ചൈന നീരസത്തില്‍, നയതന്ത്രത്തിന്‍റെ ഭാഗമെന്ന് അമേരിക്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.