ETV Bharat / international

നിരവധി ജീവനുകള്‍ കവര്‍ന്ന 'ട്രാമി' തിരികെ എത്തിയേക്കും; കനത്ത ജാഗ്രതയില്‍ ഫിലിപ്പൈന്‍സ്

കൊടുങ്കാറ്റുണ്ടാക്കിയ വ്യാപക നാശനഷ്‌ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഫെര്‍ഡിനാന്‍റ് മാര്‍കോസ്. ഇത് സംബന്ധിച്ച് മന്ത്രിസഭാംഗങ്ങളും അടിയന്തര സേനാവിഭാഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

65 Dead  Warn It May Do U turn  Trami storm  Northern Philippines Storm
In this photo provided by the Philippine Coast Guard, residents alight a rubber boat after being ferried to safer grounds in Batangas province, Philippines on Friday, Oct. 25, 2024 (AP)
author img

By ETV Bharat Kerala Team

Published : 2 hours ago

മനില: ഉഷ്‌ണമേഖല കൊടുങ്കാറ്റ് ട്രാമി വടക്ക് പടിഞ്ഞാറന്‍ ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച ശേഷം തീരം വിട്ടു. 65 ജീവനുകളാണ് കൊടുങ്കാറ്റ് കവര്‍ന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും സമ്മാനിച്ച ശേഷമാണ് കൊടുങ്കാറ്റ് ഫിലിപ്പൈന്‍സ് വിട്ടത്.

രക്ഷാപ്രവര്‍ത്തനങ്ങളായി കൂടുതല്‍ വള്ളങ്ങളും മറ്റും എത്തിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. പതിനായിരങ്ങളാണ് വെള്ളപ്പൊക്ക കെടുതികളില്‍ പെട്ടത്. ചിലര്‍ വീട് തകര്‍ന്നും മറ്റും കുടുങ്ങിയിരുന്നു.

ഫിലിപ്പൈന്‍സില്‍ ഇക്കൊല്ലമുണ്ടാകുന്ന പതിനൊന്നാമത്തെ കൊടുങ്കാറ്റാണിത്. ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടാക്കിയതും ഈ കാറ്റ് തന്നെയാണ്. അതേസമയം ഈ കൊടുങ്കാറ്റിന്‍റെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് അടുത്താഴ്‌ച തിരികെ എത്താന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ ചൈനക്കടലിലെ ശക്തമായ സമ്മര്‍ദ്ദവാതങ്ങള്‍ മൂലമാകും ഇത് തിരികെ എത്തുക എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മനിലയുടെ തെക്കുള്ള ബതന്‍ഗാസ് പ്രവിശ്യയില്‍ ട്രാമിയുടെ ഫലമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി പ്രവിശ്യ പൊലീസ് മേധാവി വ്യക്തമാക്കി. ഇതോടെ ദുരന്തത്തില്‍ ആകെ മരണസംഖ്യ 65 ആയി.

ബതന്‍ഗാസില്‍ 11 ഗ്രാമീണരെ കാണാതായിട്ടുണ്ട്. നിരവധി പേര്‍ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുന്നുവെന്നാണ് കരുതുന്നത്. പത്തടി വരെ താഴ്‌ചയില്‍ തെരച്ചില്‍ നടക്കുന്നുണ്ട്. തലയും പാദവും അടക്കമുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നുണ്ട്.

ഫിലിപ്പൈന്‍ പ്രസിഡന്‍റ് ഫെര്‍ഡിനാന്‍റ് മാര്‍കോസ് അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 26 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. 320,000 ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. ദ്വീപിലെ ജലഗതാഗതവും നിര്‍ത്തിവച്ചു.

വിയറ്റ്നാമിലും അതിശക്ത മഴ മുന്നറിപ്പുണ്ട്. തീരപ്രവിശ്യകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ അറിയിച്ചു. ട്രാമിയുടെ ഗതിയും കരുത്തും നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ മാസം യാഗി കൊടുങ്കാറ്റ് വിയറ്റ്‌നാമില്‍ കനത്ത നാശം വിതച്ചിരുന്നു. 323 പേര്‍ കൊല്ലപ്പെടുകയും 330 കോടി ഡോളറിന്‍റെ നാശനഷ്‌ടങ്ങളുണ്ടാക്കുകയും ചെയ്‌തു.

പ്രതിവര്‍ഷം 20 കൊടുങ്കാറ്റുകള്‍ ഫിലിപ്പൈന്‍സില്‍ നാശം വിതയ്ക്കാറുണ്ട്. പസഫിക് സമുദ്രത്തിനും ദക്ഷിണ ചൈനാക്കടലിനുമിടയിലുള്ള ഫിലിപ്പൈന്‍സിന്‍റെ സ്ഥാനമാണ് ഇതിന് കാരണം. 2013ലുണ്ടായ ഹൈയാന്‍ ചുഴലിക്കാറ്റ് 7300 ജീവനുകള്‍ അപഹരിച്ചിരുന്നു. രേഖപ്പെടുത്തിയ ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു ഇത്.

Also Read: ദന ചുഴലിക്കാറ്റിന്‍റെ പ്രഭാവം: ഒറ്റ ജീവന്‍ പോലും പൊലിയാതെ കാക്കാനായെന്ന് മുഖ്യമന്ത്രി, രക്ഷാ-പുനഃസ്ഥാപന നടപടികള്‍ പുരോഗമിക്കുന്നുവെന്നും മാജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.