ETV Bharat / health

കരളിനെ പൊന്നുപോലെ കാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ - DIET FOR HEALTHY LIVER

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. അതിനാൽ ഭക്ഷണക്രമത്തിൽ വരുത്തേണ്ട 5 മാറ്റങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

HOW TO PREVENT LIVER DISEASES  FOODS FOR LIVER HEALTH  FOODS REDUCE LIVER DISEASE  WORST FOODS FOR LIVER
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Oct 25, 2024, 7:26 PM IST

രീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. അതിനാൽ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും ഉൾപ്പെടെ പല കാരണങ്ങളാൽ കരളിന്‍റെ ആരോഗ്യം നശിക്കാറുണ്ട്. അതിനാൽ തന്നെ ഇന്ന് കരൾ രോഗം പിടിപെടുന്നവരുടെ എണ്ണവും കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. കരളിന്‍റെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിൽ ഏതൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് അറിയാം.

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഒഴിവാക്കുക

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. അമിതമായ അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഫാറ്റി ലിവറിനും ഇടയാക്കും.

സമീകൃതാഹാരം

ഭക്ഷണക്രമത്തിൽ പോഷകസമൃദമായ ആഹാരങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും പ്രധാനമാണ്.

മദ്യപാനം ഒഴിവാക്കുക

കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് മദ്യപാനം. ഫാറ്റി ലിവർ രോഗങ്ങൾ, ലിവർ സിറോസിസ് തുടങ്ങിയവ ഉൾപ്പെടെയുള്ള മറ്റ് കരൾ രോഗങ്ങൾക്കും മദ്യപാനം കാരണമാകും. അതിനാൽ മദ്യപിക്കുന്ന ശീലമുള്ള ഒരാളാണ് നിങ്ങളെങ്കിൽ അത് ഒഴിവാക്കുക.

ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

ഡയറ്റിൽ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതിനാൽ പതിവായി നട്‌സ്, മഞ്ഞൾ, ഫാറ്റി ഫിഷ്, ഇലക്കറികൾ, ബെറി പഴങ്ങൾ, ഗ്രീൻ ടീ, ബ്രൊക്കോളി, ഒലീവ് ഓയിൽ എന്നിവ കഴിക്കുക.

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിന്‍റെ ശരിയയായ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. കരളിന്‍റെ പ്രവർത്തനത്തിനും വെള്ളം അത്യാവശ്യമാണ്. കൂടാതെ ശരീരത്തിൽ അടഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ബെറി പഴങ്ങൾ, നട്‌സ്, മുന്തിരി, ഒലീവ് ഓയിൽ, അവക്കാഡോ, ഓട്‌സ്, ധാന്യങ്ങൾ, പയർവർഗങ്ങൾ, കോഫി, ചായ, പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, കൊഴുപ്പുള്ള മത്സ്യം, മഞ്ഞൾ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യം നിലനിർത്താൻ നല്ലതാണ്.

ഒഴിവാക്കേണ്ടവ

മദ്യം, അമിതമായ പഞ്ചസാരയും ഉപ്പും, റെഡ് മീറ്റ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ഈ മൂന്ന് പാനീയങ്ങൾ കുടിച്ചോളൂ, ശരീരഭാരം കുറയ്ക്കാം ഈസിയായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.