ETV Bharat / technology

കോഴിക്കോട്ടെ ചില്ലറ തരുന്ന എടിഎം ചില്ലറക്കാരനല്ല; ക്യൂആർ കോഡ് വഴി പേയ്‌മെന്‍റ് നടത്തിയാൽ നാണയം ലഭിക്കും

ക്യൂആർ കോഡ് വഴി പേയ്‌മെന്‍റ് നടത്തിയാൽ നാണയം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീന്‍ കോഴിക്കോട് ഫെഡറൽ ബാങ്കിന്‍റെ പുതിയറ ശാഖയിൽ.

COIN ATM IN KOZHIKODE  PUTHIYARA FEDERAL BANK COIN ATM  ഫെഡറൽ ബാങ്ക്  കോയിന്‍ വെൻഡിങ് മെഷീന്‍
QR Based Coin Vending Machine inauguration (ETV Bharat)
author img

By ETV Bharat Tech Team

Published : Oct 25, 2024, 7:04 PM IST

കോഴിക്കോട്: ഫെഡറൽ ബാങ്കിന്‍റെ പുതിയറ ശാഖ 'ചില്ലറ'ക്കാരനല്ല. എത്ര വേണമെങ്കിലും ചില്ലറ തരുന്ന പണക്കാരനാണ്. ഇന്ത്യയിലെ ആദ്യത്തെ ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീന്‍(ക്യൂസിവിഎം) പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ചില്ലറ പൈസയ്ക്ക്‌ വേണ്ടി നെട്ടോട്ടമോടുന്നവർക്ക് ഒരു പരിഹാരമാണ് കോഴിക്കോട് സ്ഥാപിച്ച ഈ മെഷീൻ. 1,2,5,10 രൂപയുടെ കോയിനുകളാണ് ഇപ്പോള്‍ മെഷീൻ വഴി ലഭ്യമാകുന്നത്.

ഗൂഗിൾ പേ സൗകര്യങ്ങൾ വന്നെങ്കിൽ പോലും പല സമയങ്ങളിലും നമുക്ക് നാണയങ്ങളുടെ ആവശ്യം വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കോഴിക്കോട് ഉള്ളവർക്ക് ചില്ലറയ്‌ക്കായി നെട്ടോട്ടമോടേണ്ടതില്ല. എടിഎമ്മിൽ നിന്നും പണമെടുക്കുന്നതു പോലെ എളുപ്പത്തിൽ തന്നെ കോയിന്‍ വെൻഡിങ് മെഷീനിൽ നിന്ന് ആവശ്യാനുസരണം നാണയങ്ങൾ ശേഖരിക്കാനാവും. ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീനിൽ നിന്നും ക്യൂആര്‍ കോഡ് സ്‌കാൻ ചെയ്‌ത് വളരെ എളുപ്പത്തിൽ നാണയമെടുക്കാം. എടിഎം മെഷീനിനേക്കാളും ലളിതമായ പ്രക്രിയ ആയതിനാൽ തന്നെ സാധാരണക്കാരനും ഉപയോഗിക്കാനാകും.

ഇന്ത്യയിലെ ആദ്യത്തെ ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീന്‍ (ഇടിവി ഭാരത്)

എന്താണ് ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീന്‍ ?

ഉപഭോക്താവിൻ്റെ മൊബൈൽ ഫോണിൽ മെഷീനിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് യുപിഐ പണമിടപാടുകൾ നടത്താൻ അനുവദിക്കുന്ന പണരഹിത നാണയ വിതരണ സംവിധാനമാണ് ഇത്. നാണയക്ഷാമം പരിഹരിക്കാനായി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീൻ പുറത്തിറക്കുന്നത്. ക്യൂആര്‍ കോഡ് സ്‌കാൻ ചെയ്‌ത് ആവശ്യമുള്ള പണമടച്ചാൽ മെഷീനിലൂടെ നാണയങ്ങൾ ലഭ്യമാവും.

മുൻപ് പരമ്പരാഗത കോയിന്‍ വെൻഡിങ് മെഷീനുകൾ ഉണ്ടായിരുന്നെങ്കിലും, ഇവ നോട്ടുകൾ സ്വീകരിച്ച ശേഷം മാത്രമാണ് നാണയങ്ങൾ നൽകിയിരുന്നത്. എന്നാൽ ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീനിൽ നോട്ടുകൾ പണമായി നൽകാതെ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് പേയ്‌മെന്‍റ് നടത്തിയാൽ തന്നെ നാണയം ലഭിക്കും. 2023ലാണ് ക്യൂ ആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ ആർബിഐ തീരുമാനമെടുക്കുന്നത്. ഇപ്പോൾ ഫെഡറൽ ബാങ്കിന്‍റെ കോഴിക്കോട് പുതിയറ ശാഖയിൽ കോയിന്‍ വെൻഡിങ് മെഷീൻ സ്ഥാപിച്ചുകൊണ്ട് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.

പ്രവർത്തനം ഇങ്ങനെ:

ബാങ്കിന്‍റെ മുൻവശത്ത് സ്ഥിതി ചെയ്യുന്ന ഫെഡ് സ്റ്റുഡിയോയിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്‍റെ മുന്നിലെത്തി സ്‌ക്രീനിൽ ആവശ്യമുള്ള ചില്ലറയുടെ തുക ക്ലിക്ക് ചെയ്യുക. ഏത് കോയിനാണ് വേണ്ടതെന്നും രേഖപ്പെടുത്തുക. അടുത്ത ക്ലിക്കിൽ ഒരു ക്യൂആർ കോഡ് തെളിഞ്ഞ് വരും. നമ്മുടെ കൈവശമുള്ള ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്പ് തുറന്ന ശേഷം മെഷീനിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുക. തുടർന്ന് പേയ്‌മെന്‍റ് പൂർത്തിയാകുന്നതോടെ മെഷീനിലൂടെ ചില്ലറ പുറത്തേക്ക് വരും.

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി ഏത് ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്പുകൾ വഴിയും പണമെടുക്കാനാകും. ബാങ്ക് വ്യത്യാസമില്ലാതെ ആര്‍ക്കും പണമെടുക്കാം. നിലവിൽ ഒരു രൂപക്കും രണ്ട് രൂപക്കും വൻചെലവാണ്. എത്ര വേണമെങ്കിലും ആവശ്യക്കാര്‍ക്ക് ചില്ലറ എടുക്കാം. എന്നാൽ ചാക്കുമായി ചില്ലറയ്‌ക്ക് എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടയുടമകളും ബസ് ജീവനക്കാരുമാണ് ചില്ലറ തേടി കൂടുതലായി ഇവിടേക്ക് എത്തുന്നത്. വിദ്യാർഥികൾക്കും വലിയ ആശ്വാസമാണ് ഈ സംവിധാനം. ചില്ലറ പൈസയ്ക്കായി അലയാതെ ആര്‍ക്കും ഇനി സ്വന്തം ഫോണുമായി എത്തി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌താല്‍ കൈ നിറയെ ചില്ലറ പൈസയുമായി മടങ്ങാം., ആരോടും കൈ നീട്ടാതെ..

Also Read: 'അലർട്ട്' തരും സ്‌മാർട്ട്‌ വാച്ച്: അലർജി രോഗികൾക്കായി മുന്നറിയിപ്പ് ആപ്പ്; പുത്തൻ ആശയവുമായി ആയിഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.