കോഴിക്കോട്: ചാത്തമംഗലത്തും പരിസരങ്ങളിലും കുറുക്കന്‍റെ ആക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. ചാത്തമംഗലം സ്വദേശികളായ ശാരദ, അങ്കിത, ആര്യ എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെയാണ് (ഒക്‌ടോബർ 24) കുറുക്കന്‍റെ ആക്രമണം ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശാരദയുടെ നെഞ്ചിനും മറ്റ് രണ്ടുപേർക്കും കാലുകൾക്കുമാണ് കടിയേറ്റത്. സ്‌കൂൾ വിട്ട് വരുന്ന വഴിയാണ് അങ്കിതയെ കുറുക്കാന്‍ ആക്രമിച്ചത്. രാത്രി ആശുപത്രിയിലേക്ക് പോകവെയാണ് ശാരദയ്‌ക്ക് കടിയേല്‍ക്കുന്നത്.
Also Read: കേണിച്ചിറയില്‍ ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി
അതേസമയം വീടിന് പുറത്തു നിൽക്കുമ്പോഴാണ് ആര്യയ്‌ക്ക് കുറുക്കന്‍റെ കടിയേറ്റത്. പരിക്കേറ്റ മൂന്ന് പേരും വിവിധ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി.