ടോക്കിയോ: 'ഷൂസ്' മോഷണം പതിവാക്കിയ കള്ളനെ കണ്ടെത്തിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാനാവാതെ വലഞ്ഞ് പൊലീസ്. ജപ്പാനിലെ ഒരു കിന്‍റര്‍ഗാര്‍ട്ടനിലെ ഷൂ 'മോഷ്‌ടാവ്' ആണ് പൊലീസിനെ കുഴക്കിയത്. വീടിനുള്ളിലേക്കോ അല്ലെങ്കില്‍ സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങളിലേക്കോ കയറുമ്പോള്‍ തങ്ങളുടെ ചെരുപ്പും ഷൂസും അഴിച്ചുവെക്കുന്നത് ജപ്പാൻകാരുടെ പൊതുസ്വഭാമാണ്.
കുട്ടികള്‍ പോലും ഈ പതിവ് തെറ്റിക്കാറില്ല. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ കിൻ്റർഗാർട്ടനിലേക്ക് എത്തുന്ന കുട്ടികളും തങ്ങളുടെ ഷൂസ് ക്ലാസ് മുറിക്ക് പുറത്തുള്ള റാക്കില്‍ സ്ഥിരമായി അഴിച്ചുവെക്കാറുണ്ടായിരുന്നു. ഇങ്ങനെ കുട്ടികള്‍ അഴിച്ചുവെച്ച ഷൂസുകള്‍ പെട്ടന്നാണ് അപ്രത്യക്ഷമാകാൻ തുടങ്ങിയത്.
പതിയെ പതിയെ ഇത് അവിടെ സ്ഥിരമാകുകയും ചെയ്‌തു. മോഷണം പതിവായതോടെ ഇതിന് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആരെങ്കിലും ആയിരിക്കാമെന്ന് അധ്യാപകരും രക്ഷകര്‍ത്താക്കളും ഭയപ്പെട്ടു. ഇതോടെയാണ്, ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരിശോധനയ്‌ക്കായി പൊലീസും സ്ഥലത്തേക്ക് എത്തി. കേസില്‍ ചെറുതായി അസ്വഭാവികത തോന്നിയതോടെ പൊലീസ് തന്നെ കിന്‍റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ ഷൂസ് സൂക്ഷിക്കുന്ന സ്ഥലത്തായി കാമറ സ്ഥാപിച്ചു. അടുത്ത ദിവസം തന്നെ പ്രതി കാമറയില്‍ കുടുങ്ങി.
Let’s see him weasel his way out of this one: a security camera set up by cops to find the culprit behind a series of shoe-thefts at a childcare facility in Fukuoka discovers the perp to be a weasel. The missing shoes have not been found.
— Gearoid Reidy リーディー・ガロウド (@GearoidReidy) November 19, 2024
pic.twitter.com/36CpTOn7JB
കീരി വര്‍ഗത്തില്‍പ്പെട്ട വീസല്‍ (Weasel) ആയിരുന്നു നിഗൂഢതകള്‍ നിറച്ച മോഷണത്തിനെല്ലാം പിന്നില്‍. മോഷ്‌ടാവിനെ കണ്ട് പൊലീസും അമ്പരന്നെങ്കിലും പിന്നീട് ആശ്വസിക്കുകയായിരുന്നു. ഷൂ മോഷ്‌ടാവിന്‍റെ ദൃശ്യങ്ങള്‍ കുട്ടികളെയും അധ്യാപകരെയും ചിരിപ്പിച്ചു.
15ല്‍ അധികം ഷൂസുകളാണ് ഈ കുഞ്ഞുവിരുതൻ കിന്‍റര്‍ഗാര്‍ട്ടണില്‍ നിന്നും എടുത്ത് കടന്നത്. കാണാതായ ഷൂസുകളൊന്നും കണ്ടെത്താനുമായിട്ടില്ല. മോഷണം ഇനിയും ആവര്‍ത്തിക്കാതിരിക്കാൻ ക്യൂബിഹോളുകൾക്ക് മുകളിൽ വലകൾ സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍.