ETV Bharat / international

'ഇന്ത്യയുമായുള്ള സൗഹൃദം മുഖ്യം'; ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങി ലങ്കൻ പ്രസിഡന്‍റ് ദിസനായകെ - DISSANAYAKE TO VISIT INDIA

ഡിസംബർ 15 മുതൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ദിസനായകെ ഇന്ത്യയിലെത്തും

SRI LANKA PRESIDENT DISSANAYAKE  DISSANAYAKE TO VISIT INDIA  INDIA SRI LANKA  ലങ്കൻ പ്രസിഡന്‍റ് ദിസനായകെ
Sri Lanka President Anura Kumara Dissanayake (AP)
author img

By PTI

Published : Dec 10, 2024, 1:28 PM IST

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിന് ശേഷമുള്ള തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. ഡിസംബർ 15 മുതൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ദിസനായകെ ഇന്ത്യയിലെത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്‍റ് ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തുമെന്ന് കാബിനറ്റ് വക്താവ് നളിന്ദ ജയതിസ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കൂടിയായ ജയതിസ പറഞ്ഞു. സെപ്റ്റംബറിൽ ലങ്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണ് ഡിസംബർ 15-17 തീയതികളില്‍ നടക്കുന്നത്. ഇന്ത്യ-ശ്രീലങ്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ദിസനായകെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ദ്വീപ് രാഷ്‌ട്രമായ ലങ്കയ്‌ക്ക് ഇന്ത്യയുമായുള്ള സൗഹൃദം ഏറെ പ്രധാനപ്പെട്ടതാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദിസനായകെയുടെ വിജയത്തിന് ശേഷം കൊളംബോ സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യ സന്ദര്‍ശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. സെപ്‌റ്റംബർ 23 ന് ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യത്തെ വിദേശ മന്ത്രിയായിരുന്നു ജയശങ്കർ.

ശ്രീലങ്കൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടതുപക്ഷ സഖ്യം വമ്പന്‍ വിജയം നേടിയിരുന്നു. നവംബർ 14 ന് നടന്ന വോട്ടെടുപ്പില്‍ 225 അംഗ പാർലമെന്‍റിൽ 159 സീറ്റുകൾ നേടിയാണ് ഇടത് സഖ്യം അധികാരത്തിലെത്തിയത്. അഴിമതി വിരുദ്ധ നേതാവെന്ന പ്രതിച്‌ഛായയാണ് അനുര കുമാര ദിസനായകെയ്ക്ക് ദ്വീപ് രാഷ്‌ട്രത്തിലുള്ളത്. 56-കാരനായ ദിസനായകെ എകെഡി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

Read Also: ശ്രീലങ്കയിൽ വീണ്ടും ഇടത് തരംഗം; ആരാണ് ശ്രീലങ്കയെ ചുവപ്പിച്ച ദിസനായകെ...?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.