ETV Bharat / international

സ്പെയിനിലെ വെള്ളപ്പൊക്കം; മരണസംഖ്യ 200 കടന്നു - SPAIN FLOOD DEATH TOLL RAISES

രക്ഷാപ്രവർത്തനം തുടരുന്നു. സഹായമഭ്യർത്ഥിച്ച് ദുരന്ത ബാധിതർ.

SPAIN FLOOD  SPANISH FLOOD  INTERNATIONAL NEWS  LATEST MALAYALAM NEWS
Cars are seen half submerged after floods in Valencia, Spain, Friday, Nov. 1, 2024 (AP)
author img

By ETV Bharat Kerala Team

Published : Nov 1, 2024, 10:50 PM IST

മാഡ്രിഡ്: സ്പെയിനിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 200 കടന്നതായി അധികൃതർ അറിയിച്ചു. വലൻസിയയിൽ മാത്രം 202 പേർ മരിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. പല വീടുകളിലും ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുകയാണ്.

പലയിടങ്ങളിലും വൈദ്യുതിയോ വാർത്ത വിനിമയ സംവിധാനങ്ങളോ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും ആയി വീശിയടിച്ച കൊടുങ്കാറ്റിൽ കനത്ത നാശനഷ്‌ടങ്ങളാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. വലൻസിയയിൽ കഴിഞ്ഞ 20 മാസത്തേക്കാൾ മഴ കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളിൽ ലഭിച്ചു.

ഇതിനെ തുടർന്നാണ് നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലായത്. വലൻസിയയിൽ 155, കാസ്‌റ്റില്ല ലാ മഞ്ച മേഖലയിൽ 2, അൻഡലൂഷ്യയിൽ 1 എന്നിങ്ങനെ 158 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. സുരക്ഷാ സേനയിലെ അംഗങ്ങളും സൈനികരും മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തകർന്ന വാഹനങ്ങളിലും വെള്ളം കയറിയ ഗാരേജുകളിലും ഉൾപ്പെടെ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. വലൻസിയയുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ദുരന്തത്തിന്‍റെ വ്യാപ്‌തി വ്യക്തമാക്കുന്നുണ്ട്.

മെഡിറ്ററേനിയൻ മെട്രോപോളിസ് ചെളി നിറഞ്ഞ വെള്ളത്താൽ മുങ്ങിയ പ്രദേശമായാണ് ദൃശ്യത്തിൽ കാണുന്നത്. V-33 ഹൈവേ പൂർണമായും തവിട്ടുനിറത്തിലുള്ള കട്ടിയുള്ള ചെളിയിൽ മൂടിയ നിലയിൽ ആണ് കാണപ്പെടുന്നത്.

Also Read:പ്രളയത്തിൽ വീട് തകർന്നിട്ട് 6 വർഷം; സർക്കാർ ധനസഹായത്തിനായുള്ള കാത്തിരിപ്പ് നീളുന്നു, കണ്ണീർ വറ്റാതെ നിരവധി കുടുംബങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.