ടോക്കിയോ: ജപ്പാൻ ദ്വീപുകളില്‍ സുനാമിയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് (സെപ്‌റ്റംബര്‍ 24) രാവിലെയാണ് ദ്വീപുകളില്‍ ചെറു സുനാമി ആഞ്ഞടിച്ചത്. ഇസു ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ചെറുസുനാമി രൂപപ്പെട്ടതെന്നാണ് വിവരം.
പ്രദേശത്ത് അഗ്നിപര്‍വത സ്ഫോടനത്തിനും സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയുടെ മുന്നറിയിപ്പുണ്ട്. നേരത്തെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മൂന്ന് മണിക്കൂറിന് ശേഷം ഇത് പിന്‍വലിച്ചിരുന്നു. ടോക്കിയോയുടെ തെക്ക് ഭാഗത്തുള്ള ഒരു പറ്റം ഒറ്റപ്പെട്ട ദ്വീപുകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതേസമയം നാശനഷ്‌ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇസു ദ്വീപില്‍ ചൊവ്വാഴ്‌ച രാവിലെയാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ ഒരു മീറ്റര്‍ വരെ ഉയരമുള്ള സുനാമിത്തിരകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നു. ദ്വീപില്‍ പ്രാദേശിക സമയം 8.30ഓടെ സുനാമി ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. ഒഗശ്വര ദ്വീപില്‍ രാവിലെ ഒന്‍പത് മണിയോടെ സുനാമിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
21,500 ജനങ്ങള്‍ കഴിയുന്ന ദ്വീപാണ് ഇസു. ഒഗസ്വര ദ്വീപല്‍ 2500 ജനങ്ങളുമുണ്ട്. അന്‍പത് സെന്‍റിമീറ്റര്‍ (ഏകദേശം 20 ഇഞ്ച്) ഉയരമുള്ള സുനാമിത്തിരകളാണ് വീശിയത്. ഭൂചലനത്തിന് മുപ്പത് മിനിറ്റിന് ശേഷം ഹചിചോ ദ്വീപില്‍ സുനാമിത്തിരകള്‍ അടിക്കുകയായിരുന്നു.
കൊസുഷിമ, മിയാക്കേജിമ, ഇസു ഒഷിമ തുടങ്ങിയ ദ്വീപുകളിലും ചെറിയ സുനാമി ഉണ്ടായി. അതേസമയം, ഭൂചലനം തങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ലെന്നാണ് ദ്വീപ് നിവാസികളുടെ വെളിപ്പെടുത്തല്‍. സമുദ്രത്തിനടിയിലെ അഗ്നിപര്‍വത സ്ഫോടനമാണ് സുനാമിക്ക് കാരണമെന്ന് ടൊഹോക്കു സര്‍വകലാശാലയിലെ ഭൗമശാസ്‌ത്രജ്ഞന്‍ ഫുമിഹിക്കോ ഇമാമുറെ പറഞ്ഞു. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം ചെറുതും വലുതുമായ 1500 ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ് ജപ്പാന്‍.
Also Read: തായ്‌വാനെ ഉലച്ച് ഭൂചലനം; ഒരു മരണം, 50 പേർക്ക് പരിക്ക്