ETV Bharat / international

ആകാശച്ചുഴി അപകടം; പരിക്കേറ്റവർക്ക് വന്‍ തുക നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌ത് സിംഗപ്പൂർ എയർലൈൻസ് - SIA Offers Compensation

author img

By PTI

Published : Jun 11, 2024, 3:19 PM IST

കഴിഞ്ഞ മാസം എസ്‌ക്യു 321 വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് നഷ്‌ടപരിഹാരമായി 10,000 യുഎസ് ഡോളർ വാഗ്‌ദാനം ചെയ്‌ത് സിംഗപ്പൂർ എയർലൈൻസ്.

TURBULENCE ON SINGAPORE AIRLINES  SINGAPORE AIRLINES  ആകാശച്ചുഴി സിംഗപ്പൂർ എയർലൈൻസ്  10000 DOLLARS COMPENSATION
The Boeing 777-300ER aircraft of Singapore Airlines, flight SQ321 from Heathrow is seen on tarmac after requesting an emergency landing at Bangkok's Suvarnabhumi International airport, Thailand. (AP)

സിംഗപ്പൂർ: കഴിഞ്ഞ മാസം വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ യാത്രക്കാർക്ക് സിംഗപ്പൂർ എയർലൈൻസ് 10,000 യുഎസ് ഡോളർ നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തു. മെയ് 20 ന് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്‌ക്യു 321 വിമാനം മ്യാൻമറിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം അഞ്ചുമിനിറ്റിനുള്ളിൽ 31,000 അടിയിലേക്കു താഴ്‌ന്നപ്പോഴാണ് ഉലച്ചിലുണ്ടായത്. യാത്രക്കാർക്ക് നഷ്‌ടപരിഹാര ഓഫറുകൾ അയച്ചതായി ചൊവ്വാഴ്‌ച (ജൂൺ 11) എയർലൈൻസ് അറിയിച്ചു.

സംഭവസമയത്ത് 73 വയസുള്ള ഒരു ബ്രിട്ടീഷുകാരൻ മരിച്ചു. ഒരുപക്ഷേ ഹൃദയാഘാതം മൂലമാകാം അദ്ദേഹം മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഹീത്രോ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ബോയിങ് 777-300 ER ബാങ്കോക്കിലേക്ക് അടിയന്തര ലാൻഡിങിനായി വഴിതിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 211 യാത്രക്കാരും 18 ജീവനക്കാരും ഉൾപ്പെടെ 104 പേർക്ക് പരിക്കേറ്റിരുന്നു.

നിസാരമായ പരിക്കേറ്റവർക്ക് 10,000 യുഎസ് ഡോളർ നഷ്‌ടപരിഹാരം അയച്ചുവെന്നും കൂടുതൽ ഗുരുതരമായ പരിക്കുകൾക്കുള്ള വലിയ തുകകൾ ആ യാത്രക്കാരുമായി ചർച്ച ചെയ്‌തതിന് ശേഷം അവർക്ക് നൽകുമെന്നും എയർലൈൻ അറിയിച്ചു.

"ഗുരുതരമായ പരിക്കുകൾ ഏറ്റതായി കണ്ടെത്തുന്ന യാത്രക്കാർക്ക് ദീർഘകാല വൈദ്യസഹായം ആവശ്യമാണെന്നും സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നതിലും അവരുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് 25,000 യുഎസ് ഡോളർ മുൻകൂറായി വാഗ്‌ദാനം ചെയ്യുന്നു," എന്നും എയർലൈൻ പറഞ്ഞു.

പരിക്കേൽക്കാത്തവർ ഉൾപ്പെടെ, ഫ്ലൈറ്റ് SQ 321 ലെ എല്ലാ യാത്രക്കാർക്കും വിമാനച്ചിലവ് മുഴുവനായും റീഫണ്ട് ചെയ്‌ത് നൽകുമെന്നും എയർലൈൻ വാഗ്‌ദാനം ചെയ്‌തു. യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യുണൈറ്റഡ് കിങ്‌ഡം ചട്ടങ്ങൾ പ്രകാരം അവർക്ക് വൈകാതെ തന്നെ നഷ്‌ടപരിഹാരം ലഭിക്കുമെന്നും എസ്ഐഎ അറിയിച്ചു. ഫ്ലൈറ്റ് എസ്‌ക്യു 321 വിമാനത്തിലെ 18 ക്രൂ അംഗങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിനെക്കുറിച്ച് എവിടേയും പരാമർശിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ബാങ്കോക്കിൽ നിന്ന് പുറപ്പെടുമ്പോൾ എല്ലാ യാത്രക്കാർക്കും അവരുടെ അടിയന്തര ചെലവുകൾക്കായി 1,000 സിംഗപ്പൂർ ഡോളര്‍ വീതം നൽകിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. പരിക്കേറ്റ യാത്രക്കാരുടെ ചികിത്സാച്ചെലവുകൾ വഹിക്കുകയും അവരുടെ കുടുംബാംഗങ്ങൾക്ക് ബാങ്കോക്കിലേക്ക് എത്താനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്‌തുവെന്ന് അധികൃതർ പറഞ്ഞു.

SQ 321 വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സഹായിക്കാൻ സിംഗപ്പൂർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണ്. ദുരിതബാധിതരായ എല്ലാ യാത്രക്കാർക്കും അവരുടെ ക്ലെയിമുകളുമായി എങ്ങനെ മുന്നോട്ട് പോകാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം അവരുടെ നഷ്‌ടപരിഹാര വാഗ്‌ദാനങ്ങളും ഇമെയിൽ വഴി ലഭിച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ALSO READ : വിമാന യാത്രയ്‌ക്ക് വെല്ലുവിളിയാകുന്ന ആകാശച്ചുഴി: എന്താണ് എയര്‍ ടര്‍ബുലന്‍സ്? മുന്‍കരുതലുകള്‍ ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.