ETV Bharat / international

ഗാസയിലെ സ്‌കൂളിൽ ഇസ്രയേൽ ആക്രമണം; നൂറോളം മരണം - Israel Strike On School In Gaza - ISRAEL STRIKE ON SCHOOL IN GAZA

ഗാസ സിറ്റിയിലെ അൽ-തബയിൻ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറോളം ​​പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ISRAEL ATTACK ON SCHOOL GAZA  ISRAEL GAZA LATEST ATTACK  ഗാസയിലെ സ്‌കൂളിൽ ഇസ്രയേൽ ആക്രമണം  ഇസ്രയേല്‍ ഗാസ യുദ്ധം
Palestinians search for bodies and survivors in a site hit by an Israeli bombardment on Khan Younis, southern Gaza Strip, Saturday, July 13, 2024. (AP)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 9:51 AM IST

Updated : Aug 10, 2024, 10:14 AM IST

ഗാസ: ഗാസ സിറ്റിയിലെ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറോളം ​​പേർ കൊല്ലപ്പെട്ടതായി ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. അതേസമയം ഹമാസിന്‍റെ കമാൻഡ് സെന്‍ററിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു.

അൽ-തബയിൻ സ്കൂളിൽ പ്രവര്‍ത്തിക്കുന്ന ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനുള്ളില്‍ ആക്രമണം നടത്തി ഹമാസ് ഭീകരരെ വധിച്ചതായാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്.

പലസ്‌തിനികളെ പാർപ്പിച്ച സ്‌കൂളിൽ മൂന്ന് ഇസ്രയേൽ റോക്കറ്റുകൾ പതിച്ചതായി ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബാസൽ വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയോട് പറഞ്ഞു.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 60,000 പലസ്‌തിനികൾ തെക്കന്‍ ഗാസയിലെ ഖാൻ യൂനിസില്‍ നിന്ന് പലായനം ചെയ്‌തിരിക്കാമെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫിസ് കണക്കാക്കിയതായാണ് യുഎൻ വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ഗാസയിലെ ഇസ്രയേല്‍ നരഹത്യയില്‍ ഇതിനോടകം 39,699 പേരാണ് കൊല്ലപ്പെട്ടത്.

Also Read : ഹമാസ് കമാൻഡറായി യഹ്‌യ സിൻവാർ; ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ വേട്ട തുടരുമെന്ന് ഇസ്രായേൽ

Last Updated : Aug 10, 2024, 10:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.