മൈഹാർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു, 20 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്ന് നാഗ്‌പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ നാടൻ ദേഹത്ത് പൊലീസ് സ്‌റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കല്ല് നിറച്ച ട്രക്കിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും അവരെ സത്‌നയിലേക്ക് റഫർ ചെയ്‌തതായും മൈഹാർ പൊലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.
ബാക്കിയുള്ളവർ മൈഹാർ, അമർപതൻ എന്നീ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന വിവരം ലഭിച്ചയുടൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അഗർവാൾ പറഞ്ഞു.
Also Read : പാഞ്ഞെത്തി കടയിലേക്ക് ഇടിച്ച് കയറി ടൂറിസ്റ്റ് ബസ്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക് - TOURIST BUS ACCIDENT IN KOZHIKODE