അബുജ : നോർത്ത് സെൻട്രൽ നൈജീരിയയിൽ വെള്ളിയാഴ്‌ച (ജൂലൈ 12) രാവിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 22 വിദ്യാർഥികൾ മരിച്ചു. കുട്ടികൾ ക്ലാസുകളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. സെയിന്‍റ്സ് അക്കാദമി കോളജാണ് തകർന്നത്. 15 വയസില്‍ താഴെ പ്രായമുള്ള വിദ്യാർഥികളാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
154 വിദ്യാർഥികൾ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നുവെങ്കിലും രക്ഷാപ്രവർത്തകരും സുരക്ഷ സേനയും ചേര്‍ന്ന് 132 പേരെ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. രേഖകളോ പണമോ ഇല്ലാതെ അപകടത്തില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ചികിത്സ നല്‍കണമെന്ന് സർക്കാർ ആശുപത്രികൾക്ക് നിർദേശം നൽകി.
സ്‌കൂളിൻ്റെ ദുർബലമായ ഘടനയാണ് ദുരന്തത്തിന് കാരണമെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു. സമാനമായ പ്രശ്‌നങ്ങൾ നേരിടുന്ന സ്‌കൂളുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
Also Read: യുക്രൈനിലെ കുട്ടികളുടെ ആശുപത്രി തകർത്ത് റഷ്യ; അർബുദ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സ അവതാളത്തില്‍