മോസ്‌കോ : പരിശീലന പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം തകർന്നുവീണതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് മേഖലയിലാണ് സംഭവം. എസ് യു-34 എന്ന യുദ്ധവിമാനം തകർന്നുവീണത്.
പതിവ് പറക്കലിനിടെ വിമാനം ആളൊഴിഞ്ഞ പ്രദേശത്തേക്ക് തകർന്ന് വീഴുകയായിരുന്നു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല.
വിമാനത്തിൽ വെടിയുണ്ടകൾ ഇല്ലാതിരുന്നതിനാൽ പതിച്ചയിടത്ത് നാശനഷ്‌ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. സാങ്കേതിക തകരാറാണ് യുദ്ധവിമാനത്തിന്‍റെ തകർച്ചയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: നേപ്പാളില്‍ വിമാനം തകർന്നുവീണു; 18 മരണം, ഗുരുതര പരിക്കുകളോടെ പൈലറ്റ് ചികിത്സയില്‍