ETV Bharat / international

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മരണം സ്ഥിരീകരിച്ചു, മൃതദേഹം വിട്ട്‌ നൽകണമെന്ന് ആവശ്യം

അലക്‌സി നവാൽനിയുടെ മരണം വക്താവ് കിര യാർമിഷ് സ്ഥിരീകരിച്ചു. മൃതദേഹം കൈമാറണമെന്നും, നടപടി വൈകിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപണം.

Russian opposition leader death  Alexei Navalny died  റഷ്യൻ പ്രതിപക്ഷ നേതാവിന്‍റെ മരണം  അലക്‌സി നവാൽനി മരണം സ്ഥിരീകരിച്ചു
Russian Opposition Leader Alexei Navalny
author img

By ETV Bharat Kerala Team

Published : Feb 18, 2024, 12:16 PM IST

മോസ്‌കോ : റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മരണം സ്ഥിരീകരിച്ച്‌ വക്താവ് കിര യാർമിഷ് (Russian Opposition Leader Alexei Navalny). പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ കടുത്ത വിമർശകനും അഴിമതിക്കെതിരെ പോരാടുകയും ക്രെംലിൻ വിരുദ്ധ പ്രക്ഷോഭം നയിക്കുകയും ചെയ്‌ത നേതാവ്‌ അലക്‌സി നവാൽനി ഫെബ്രുവരി 16 നാണ്‌ മരണപ്പെട്ടത്‌. തീവ്രവാദ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട്‌ തടവില്‍ കഴിയവെയാണ്‌ മരണം.

മരണം സ്ഥീരീകരിച്ചതിനെ തുടര്‍ന്ന്‌ മൃതദേഹം ഉടൻ കുടുംബത്തിന് വിട്ടുകൊടുക്കണമെന്നും നടപടി വൈകിപ്പിക്കാൻ റഷ്യൻ ഉദ്യോഗസ്ഥർ കള്ളം പറയുകയാണെന്നും കിര യാർമിഷ് ആരോപിച്ചു. ജയിലിൽ നടക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബോധരഹിതനായി മരിച്ചുവെന്ന് റഷ്യൻ ജയിൽ അധികൃതര്‍ പറഞ്ഞതിന് പിന്നാലെ മരണകാരണം വ്യക്തമല്ലെന്ന പ്രസ്‌താവനയുമായി കിര യാർമിഷ് രംഗത്തെത്തിയിരുന്നു.

അലക്‌സി നവാൽനി കൊല്ലപ്പെട്ടതായും അദ്ദേഹത്തിന്‍റെ മരണം ഫെബ്രുവരി 16 ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:17 ന് സ്ഥിരീകരിച്ചതായും അലക്‌സിയുടെ അമ്മയ്ക്ക്‌ ലഭിച്ച ഔദ്യോഗിക സന്ദേശത്തില്‍ പറയുന്നതായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിൽ കിര യാർമിഷ് പറഞ്ഞു. നവാൽനിയുടെ മൃതദേഹം കുടുംബത്തിന് കൈമാറണമെന്നും മൃതദേഹം എവിടെയാണെന്ന് വ്യക്തമല്ലെന്നും യാർമിഷ് കൂട്ടിച്ചേർത്തു.

മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം സ്വീകരിക്കാൻ നവാൽനിയുടെ അമ്മയും അഭിഭാഷകനും ശനിയാഴ്‌ച റഷ്യൻ പ്രതിപക്ഷ നേതാവിനെ പാർപ്പിച്ചിരിക്കുന്ന പീനൽ കോളനിയിലേക്ക് പോയതായി യാർമിഷ്‌ പറഞ്ഞു. മൃതദേഹം കാണാനാകാത്തതിനെ തുടര്‍ന്ന്‌ നവൽനിയുടെ അമ്മയും അഭിഭാഷകനും സലേഖർഡ് നഗരം സന്ദർശിച്ചു എന്നാൽ, മോർച്ചറിയിൽ എത്തിയപ്പോൾ മൃതദേഹം ഇല്ലെന്നറിയുകയായിരുന്നു.

അന്വേഷണം പൂർത്തിയാകുന്നതുവരെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന് റഷ്യൻ അന്വേഷണ സമിതി അഭിഭാഷകനെ അറിയിച്ചതായി യാർമിഷ് പറഞ്ഞു. അവർ കള്ളം പറയുകയാണെന്നും മൃതദേഹം കൈമാറുന്നത് ഒഴിവാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയാണെന്നും വ്യക്തമാണെന്നും യാർമിഷ് കൂട്ടിചേര്‍ത്തു. മരണ വാര്‍ത്ത സ്ഥിരീകരിച്ചതോടെ നിരവധി പ്രവര്‍ത്തകര്‍ അനുശോചനവുമായി രംഗത്തെത്തി.

തീവ്രവാദ പ്രവർത്തനം ആരോപിക്കപ്പെട്ട് 19 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു നവാൽനി. കഴിഞ്ഞ ഡിസംബറിൽ, നേരത്തെ തടവിലായിരുന്ന സെൻട്രൽ റഷ്യയിലെ വ്‌ളാഡിമിർ മേഖലയിലെ ജയിലിൽ നിന്നും രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷ ജയിലായ 'സ്പെഷ്യൽ പീനൽ കോളനി'യിലേക്ക് മാറ്റിയിരുന്നു.

മോസ്‌കോയിൽ നിന്ന് ഏകദേശം 1,900 കിലോമീറ്റർ ദൂരെയുള്ള ജയിലിലേക്ക് നവാൽനിയെ മാറ്റാനുള്ള ശ്രമത്തെ അദ്ദേഹത്തിന്‍റെ അനുയായികള്‍ എതിർത്തിരുന്നു. നവാല്‍നിയെ നിശബ്‌ദനാക്കാനുള്ള ശ്രമമാണ് അതെന്നും വിമർശനം ഉന്നയിച്ചിരുന്നു.

2021 ലാണ് നവാൽനി തടവിലാകുന്നത്. അഴിമതിയ്‌ക്കെതിരായ പ്രചാരണത്തിനിടെയായിരുന്നു ഇത്. ക്രെംലിൻ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും സർക്കാർ ഓഫിസുകളിലേക്ക് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ മാർച്ച് നടത്തുകയും ചെയ്‌തിരുന്നു. ഇതിനുശേഷം മൂന്ന് ജയിൽ ശിക്ഷകളാണ് അദ്ദേഹത്തിന് ലഭിച്ചത്. തനിക്കെതിരെ സ്വീകരിച്ച നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് നവാൽനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനി അന്തരിച്ചു ; പുടിന്‍ വിമര്‍ശകന്‍റെ വിയോഗം തടവിലായിരിക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.