മോസ്‌കോ: മോസ്‌കോയില്‍ ഇന്ന് (ഡിസംബര്‍ 17) പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ റഷ്യയുടെ ഉന്നത സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്ക് കിഴക്കൻ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തിൽ റഷ്യയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ സേനാ മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറിലോവും സഹായിയുമാണ് കൊല്ലപ്പെട്ടത്. ഇലക്‌ട്രിക് സ്‌കൂട്ടറിൽ സ്ഥാപിച്ച സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് റഷ്യൻ അന്വേഷണ സമിതിയുടെ വക്താവ് സ്വെറ്റ്‌ലാനയെ ഉദ്ധരിച്ച് ടാസ് വാര്‍ത്ത ഏജന്‍സി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് രാവിലെയാണ് മോസ്കോയിലെ റിയാസൻസ്‌കി അവന്യൂവിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തിന് സമീപം സ്‌ഫോടനമുണ്ടായത്. സ്‌കൂട്ടറിൽ ഘടിപ്പിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സ്ഫോടനത്തില്‍ റഷ്യ അന്വേഷണം ആരംഭിച്ചു.
Also Read: അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; രണ്ട് പേരെ കൊലപ്പെടുത്തി 17കാരിയായ വിദ്യാര്‍ഥിനി