ലണ്ടന്‍: ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചെടുത്ത ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവാന്‍ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ മത്സരരംഗത്ത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ബ്രിട്ടനില്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയുമാണ് പ്രീതി പട്ടേല്‍.
എസെക്‌സ് വിറ്റ്ഹാമില്‍ നിന്നാണ് പ്രീതി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ നേതാവാകാന്‍ ഇന്ത്യന്‍ വംശജയായ മുന്‍ മന്ത്രി സുവല്ല ബ്രെവര്‍മാനും റോബര്‍ട്ട് ജെന്‍റിക് എന്നിവരും മത്സരിച്ചേക്കുമെന്നാണ് സൂചന. ജൂലെെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണം അവസാനിച്ചിരുന്നു.
Also Read: സ്റ്റാര്‍മറിന്‍റെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമ്പോള്‍ ഇന്ത്യക്ക് നേട്ടമോ കോട്ടമോ?; പാര്‍ട്ടിയുടെ നിലപാടുകള്‍...