ETV Bharat / international

പെസഹ ആചരണം; ജയില്‍വാസികളായ സ്‌ത്രീകളുടെ കാല്‍ കഴുകിത്തുടച്ച് ചുംബിച്ച് പോപ്പ് - POPE WASHES FEET OF WOMEN

കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്ക് ജയില്‍വാസികളായ സ്‌ത്രീകളെ തെരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ശുശ്രൂഷയില്‍ വികാര നിര്‍ഭര രംഗങ്ങള്‍.

POPE WASHES FEET OF 12 PRISON WOMEN  HOLY THURSDAY RITUAL  WOMEN WEPTPOPE WASHED THEIR FEET  PALM SUNDAY
Pope, Looking Strong, Washes Feet Of 12 Women At Rome Prison From His Wheelchair
author img

By ETV Bharat Kerala Team

Published : Mar 29, 2024, 4:18 PM IST

റോം: പെസഹ വ്യാഴത്തിന്‍റെ പ്രധാന ചടങ്ങായ കാല്‍കഴുകിയ്ക്കല്‍ വ്യത്യസ്‌തമാക്കി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. ജയില്‍വാസികളായ 12 സ്‌ത്രീകളെയാണ് ഇക്കുറി പോപ്പ് കാല്‍കഴുകിക്കാന്‍ തെരഞ്ഞെടുത്തത്. വീല്‍ചെയറിലെത്തിയ 87 കാരനായ പോപ്പ് റോമിലെ ജയില്‍വാസികളായ സ്‌ത്രീകളെ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇരുത്തിയാണ് കാല്‍ കഴുകിച്ച് തുവര്‍ത്തിയ ശേഷം ചുംബനം നല്‍കിയത്.

പോപ്പ് തങ്ങളുടെ കാല്‍ കഴുകിയപ്പോള്‍ മിക്ക സ്‌ത്രീകളും വികാര നിര്‍ഭരരായി. പലരും വിങ്ങിപ്പൊട്ടി. പോപ്പിന് വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ അല്‍പ്പം ഉയരത്തിലായാണ് അവര്‍ക്കുള്ള ഇരിപ്പിടം തയാറാക്കിയത്. നഗ്ന പാദങ്ങളിലേക്ക് ജലം പകര്‍ന്ന ശേഷം ചെറിയ തൂവാല ഉപയോഗിച്ച് തുടയ്ക്കുകയും ഓരോ പാദങ്ങളിലും മൃദുവായി ചുംബിക്കുകയും ചെയ്‌തു. ഇടയ്ക്കിടെ സ്‌ത്രീകളെ നോക്കി അദ്ദേഹം പുഞ്ചിരി പൊഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

എല്ലാ വിശുദ്ധ വാരത്തിന്‍റെയും അവസാനം ഉണ്ടാകാറുള്ള ചടങ്ങാണിത്. യേശുദേവന്‍ തന്‍റെ അന്ത്യ അത്താഴ ദിവസം ശിഷ്യരുടെ കാല്‍ കഴുകിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇതിലൂടെ നടത്തുന്നത്.

പോപ്പായി അവരോധിക്കപ്പെട്ട 2013 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്‌ത്രീകളെയും വിവിധ മതസ്ഥരെയും ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെയുള്ളയുള്ള പോപ്പുമാര്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്തി സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വച്ച് മാത്രമാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയിരുന്നത്.

എല്ലാ വര്‍ഷവും പോപ്പ് ജയിലുകളും അഭയാര്‍ത്ഥി ക്യാമ്പുകളും സന്ദര്‍ശിക്കാറുണ്ട്. പാര്‍ശ്വവത്കൃത ജനതയിലേക്ക് ഒരു പോപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അടിയുറച്ച വിശ്വസമാണ് ഇത്തരം നടപടികളിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.

താനിവിടെ സേവിക്കാനായാണ് വന്നിരിക്കുന്നത്. സേവിക്കപ്പെടാനല്ല എന്ന ശക്തമായ സന്ദേശമാണ് യേശുദേവന്‍ കാല്‍ കഴുകല്‍ ശുശ്രൂഷയിലൂടെ മുന്നോട്ട് വച്ചതെന്ന് ഹ്രസ്വമായ പെസഹാ ദിന സന്ദേശത്തില്‍ പോപ്പ് ചൂണ്ടിക്കാട്ടി. സേവനത്തിന്‍റെ പാതയാണ് അദ്ദേഹം നമ്മെ പഠിപ്പിച്ചതെന്നും പോപ്പ് പറഞ്ഞു.

സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന കുര്‍ബാനയ്ക്ക് ശേഷമാണ് അദ്ദേഹം ജയിലിലെത്തി കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്. പോപ്പിന് ശ്വാസം മുട്ടലടക്കമുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഓശാന ഞായര്‍ ദിവസം അനുഷ്‌ഠാനങ്ങളില്‍ നിന്ന് പോപ്പ് വിട്ടുനിന്നിരുന്നു. എന്നാല്‍ റെബീബിയ ജയിലിലെത്തിയ പോപ്പ് ഏറെ ഊര്‍ജ്ജസ്വലനായിരുന്നു. ജയിലിലില്‍ നട്ടു വളര്‍ത്തിയ പച്ചക്കറികളും സ്വയം തുന്നിയെടുത്ത ഷാളുകളും സമ്മാനിച്ചാണ് അന്തേവാസികള്‍ പോപ്പിനെ യാത്രയാക്കിയത്.

വിശുദ്ധ മാതാവിന്‍റെ ഒരു ചിത്രം അദ്ദേഹം ജയിലിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ചു. അന്തേവാസികളിലൊരാളുടെ കുഞ്ഞിന് വലിയൊരു ചോക്ലേറ്റ് ഈസ്‌റ്റര്‍ മുട്ടയും അദ്ദേഹം സമ്മാനിച്ചു.

Also Read:പെസഹ ദിനത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ, കാല്‍ കഴുകി ചുംബിച്ച് പള്ളി വികാരി

ഇന്ന് നടക്കുന്ന കുരിശിന്‍റെ വഴിയിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈസ്‌റ്റര്‍ ദിന കുര്‍ബാനയടക്കമുള്ള ചടങ്ങുകളിലും സംബന്ധിക്കും. അനാരോഗ്യം തടസമാകില്ലെന്നാണ് വത്തിക്കാന്‍ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.