വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്വാസികളെ ആശീര്‍വദിക്കാന്‍ പുതിയ ഇലക്‌ട്രിക് പോപ്മൊബൈൽ സമ്മാനിച്ച് ജർമ്മൻ വാഹന നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ്. മെഴ്‌സിഡസ് ജി-ക്ലാസിന്‍റെ പരിഷ്‌ക്കരിച്ച പതിപ്പാണ് പോപ്പിന് സമ്മാനിച്ചത്.
പേൾ-വൈറ്റ് പോപ്‌മൊബൈൽ ഇലക്‌ട്രിക് മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വേഗതയേ ഈ വാഹനത്തിനുള്ളൂ. വാഹനത്തിന്‍റെ ഗ്ലാസ് മേലാപ്പിന് താഴെ പോപ്പിനായി ഉയർന്ന ഇരിപ്പിടം കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിലിരുന്ന് കത്തോലിക്കാ സഭയുടെ തലവന് വിശ്വാസികെളെ അഭിവാദ്യം ചെയ്യാം. ഇരുവശങ്ങളിലേക്കും തിരിയാൻ കഴിയുന്ന രീതിയിലാണ് സീറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'മാർപാപ്പയ്ക്ക് വേണ്ടി കാറുകൾ നിർമിക്കുന്നത് ഞങ്ങളുടെ കമ്പനിക്ക് ലഭിച്ച പ്രത്യേക ബഹുമതിയാണെ'ന്ന് സിഇഒ ഓല കല്ലേനിയസ് പറഞ്ഞു. കഴിഞ്ഞ 45 വർഷമായി വത്തിക്കാനിലേക്ക് പോപ്മൊബൈലുകൾ വിതരണം ചെയ്യുന്നത് ബെന്‍സ് ആണ്.
2013-ൽ പോപ്പായതിന് ശേഷം പരിസ്ഥിതി സംരക്ഷണം പ്രധാന തീമുകളിൽ ഒന്നാക്കി അദ്ദേഹം മാറ്റിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇലക്‌ട്രിക് പോപ്‌മൊബൈലുകളിലേക്ക് പോപ് മാറിയത്. 'നമ്മുടെ പൊതു ഭവനം' സംരക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് പോപ് ആഹ്വാനം ചെയ്‌തത്.
ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ മാർപാപ്പയാണ് അദ്ദേഹം. അതേസമയം, വത്തിക്കാൻ ഉപയോഗിക്കുന്ന ആദ്യത്തെ ഇലക്‌ട്രിക് വാഹനമല്ല മെഴ്‌സിഡസ് പോപ്‌മൊബൈൽ. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ 2012-ൽ ബെനഡിക്‌ട് പതിനാറാമന് ഒരു ഇലക്‌ട്രിക് പീപ്പിൾ കാരിയർ സമ്മാനിച്ചിരുന്നു.
Also Read: കരുത്തില്‍ മാത്രമല്ല, സുരക്ഷയിലും കേമനാവണമെന്ന് സ്കോഡ: ക്രാഷ് ടെസ്റ്റിനൊരുങ്ങി കൈലാഖ്