ETV Bharat / international

യുക്രെയ്ന്‍‌ സന്ദര്‍ശനത്തെക്കുറിച്ച് റഷ്യൻ പ്രസിഡൻ്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി - PM Modi speaks to Putin

യുക്രെയ്ന്‍‌ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യൻ പ്രസിഡൻ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി.

MODI PUTIN TALK UKRAINE RUSSIA WAR  PM MODI UKRAINE VISIT  മോദി ഉക്രെയ്ന്‍‌ സന്ദര്‍ശനം  ഉക്രെയ്ന്‍‌ റഷ്യ യുദ്ധം മോദി
PM Modi and Russian President Putin (IANS)
author img

By PTI

Published : Aug 27, 2024, 5:02 PM IST

ന്യൂഡൽഹി : അടുത്തിടെ നടത്തിയ യുക്രെയ്ന്‍‌ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍‌ സന്ദർശനത്തിൻ്റെ ഉൾക്കാഴ്‌ചകൾ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഉക്രെയ്‌നുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്‌തു.

കൂടാതെ ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരുവരും ചർച്ച ചെയ്‌തതായി മോദി എക്‌സിൽ കുറിച്ചു. 'പ്രസിഡൻ്റ് പുടിനുമായി ഇന്ന് സംസാരിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും സമീപകാല യുക്രെയ്ൻ സന്ദർശനത്തിൽ നിന്നുള്ള എൻ്റെ ഉൾക്കാഴ്‌ചകളും പരസ്‌പരം ചര്‍ച്ച ചെയ്‌തു. സംഘര്‍ഷം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധത ചര്‍ച്ചയില്‍ ആവർത്തിച്ചു.'- മോദി എക്‌സില്‍ കുറിച്ചു.

യുക്രെയ്ൻ സന്ദർശനത്തെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനം വേഗത്തിൽ പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ പൂർണ പിന്തുണ ബൈഡനേയും ഇന്ത്യ അറിയിച്ചു.

Also Read : 'യുക്രെയ്‌ന് നല്‍കിയ മാനുഷിക പിന്തുണയ്‌ക്ക് നന്ദി'; മോദിയെ വിളിച്ച് അഭിനന്ദിച്ച് ബൈഡന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.