സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിക്ഷേപവും നൂതന സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്ക്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കൂടിക്കാഴ്‌ചയില്‍ വിവരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി.
സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തിയതായി പിന്നീട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തെയും നൂതനതയെയും പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്ക്കാരങ്ങളെക്കുറിച്ചും താന്‍ അവരോട് വിശദീകരിച്ചതായി മോദി എക്‌സില്‍ കുറിച്ചു. നേരത്തെ അദ്ദേഹം സിംഗപ്പൂരിലെ എമിരേറ്റ്‌സ് സീനിയര്‍ മന്ത്രി ഗോഹ് ചോക് ടോങുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Interacted with top business leaders and CEOs in Singapore. We talked about ways to deepen economic linkages. I highlighted the reforms underway in India, which will encourage investment and innovation. pic.twitter.com/3xkFllIJyw
— Narendra Modi (@narendramodi) September 5, 2024
ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന പരിചയവും വൈദഗ്‌ധ്യവും ഏറെ മൂല്യവത്താണെന്നും പ്രധാനമന്ത്രി കുറിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗോഹ് ചോക് ടോങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു. സിംഗപ്പൂരില്‍ ഇന്ത്യയുടെ നിക്ഷേപ ഓഫിസ് തുറക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിവിധ കമ്പനികളുടെ മേധാവികളുമായി ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന അവസരങ്ങളെക്കുറിച്ച് മോദി വിശദീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ വിവിധ യോഗങ്ങളില്‍ പ്രധാനമന്ത്രി ഇനിയും സംബന്ധിക്കുന്നുണ്ട്.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിൽ; ലോറൻസ് വോങ്ങുമായി ചർച്ച