ജറുസലേം: ഗാസയില്‍ അതിരൂക്ഷമായ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജിക്കത്ത് സമര്‍പ്പിച്ച് പലസ്‌തീന്‍ പ്രധാനമന്ത്രി മൊഹമ്മദ് ഇശ്‌തയ്യ. ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലും കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തില്‍ താനും തന്‍റെ ഗവണ്‍മെന്‍റും രാജിവെക്കുകയാണെന്ന് പ്രധാനമന്ത്രി മൊഹമ്മദ് ഇശ്തെയ്യ പറഞ്ഞു. വെസ്റ്റ് ബാങ്കിന്‍റെ ചില പ്രദേശങ്ങളും ഭരിക്കുന്നത് പലസ്‌തീനാണ്.
രാജിക്കത്ത് പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രസിഡന്‍റാണ് രാജി സ്വീകരിക്കേണ്ടത്.
“പലസ്‌തീനിന്‍റെ അടുത്ത ഘട്ടത്തിനും നേരിടാന്‍ പോകുന്ന വെല്ലുവിളികൾക്കും പുതിയ സർക്കാരും രാഷ്ട്രീയ ക്രമീകരണങ്ങളുമാണ് ആവശ്യം എന്നാണ് ഇശ്‌തയ്യ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത്.
പലസ്‌തീന്‍ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ചെയർമാൻ മുഹമ്മദ് മുസ്‌തഫയെ പ്രധാനമന്ത്രിയായി പ്രസിഡന്‍റ് അബ്ബാസ് തിരഞ്ഞെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധം അവസാനിച്ചാൽ ഗാസ ഭരിക്കാൻ പുതിയ പലസ്‌തീൻ അതോറിറ്റി വേണമെന്നാണ് യു.എസിന്‍റെ വാദം.
Also Read:ഗാസയില്‍ കൊല്ലപ്പെട്ട പലസ്‌തീനികളുടെ കണക്ക് പുറത്ത് ; മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും