പാകിസ്ഥാൻ : 15 ദിവസം പ്രായമായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. തയ്യബ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മദിച്ചതായി പൊലീസ് അറിയിച്ചു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തയ്യബ് പൊലീസിന് മൊഴി നൽകി. കുഴിച്ചിടുന്നതിന് മുൻപ് ചാക്കിൽ കെട്ടിയതായും പ്രതി വെളിപ്പെടുത്തി. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഫോറൻസിക് പരിശോധനയ്ക്കായി കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം ലാഹോറിലെ ഡിഫൻസ് ബി മേഖലയിൽ 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസെടുത്ത് പൊലീസ്. വീട്ടുജോലിക്കാരിയായ 13 കാരിയയെ നഗ്‌നയാക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തതായി പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
കേസിൽ പ്രതി ഹസാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയായെന്ന് പൊലീസ് അറിയിച്ചു. മോഷണം ആരോപിച്ചാണ് ദമ്പതികൾ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ കൈയ്ക്കും മൂക്കിനും പൊട്ടലുണ്ടായെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Also Read: കൊല്ലപ്പെട്ട ബിഎസ്‌പി നേതാവ് ആംസ്‌ട്രോങ്ങിൻ്റെ മൃതദേഹം സംസ്‌കരിച്ചു