ETV Bharat / international

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്; സന്ദര്‍ശനം ഉടൻ - AJIT DOVAL TO LIKELY VISIT CHINA

ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിന് ശേഷമാണ് എൻഎസ്എ ഡോവലിന്‍റെ ചൈനാ സന്ദർശനം.

AJIT DOVAL TO VISIT CHINA  DOVAL TO LIKELY VISIT CHINA SOON  INDIA CHINA BILATERAL RELTION  ഇന്ത്യ ചൈന നയതന്ത്ര ബന്ധം
Ajit Doval (ANI)
author img

By ANI

Published : 3 hours ago

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ഉടൻ ചൈന സന്ദർശിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിന് ശേഷമാണ് എൻഎസ്എ ഡോവലിന്‍റെ ചൈനാ സന്ദർശനം.

2020-ൽ അതിർത്തി പ്രശ്‌നത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളായ അജിത് ഡോവലും ചൈനയുടെ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അജിത് ഡോവല്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഒക്‌ടോബറില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്‌തിരുന്നു. അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്‌പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യ-ചൈന ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഉച്ചകോടിയില്‍ പ്രസിഡന്‍റ് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്‍റെ ആവശ്യകത അടിവരയിട്ടു പറഞ്ഞ ചൈനീസ് പ്രസിഡന്‍റ് ലോകം സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ നമുക്ക് സമാധാനം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും, പൊതു സുരക്ഷയുടെ കാവൽക്കാരാകണമെന്നും ആഹ്വാനം ചെയ്‌തിരുന്നു.

Read Also: 'ഇന്ത്യയും ചൈനയും പരസ്‌പരം മധുരം കൈമാറി', സൈനിക പിന്‍മാറ്റം ഏതാണ്ട് പൂർത്തിയായെന്ന് രാജ്‌നാഥ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.