ETV Bharat / international

ഉത്തര കൊറിയ ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ - North Korea Launched Missile

ഉത്തര കൊറിയ ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചെന്ന് ജപ്പാൻ. ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്‌റ്റാഫ് മിസൈൽ കണ്ടെത്തിയതായി ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

North Korea  Ballistic Missile  Japan  N Korea Launched Ballistic Missile
North Korea Launched Suspected Ballistic Missile, Says Japan
author img

By ETV Bharat Kerala Team

Published : Mar 18, 2024, 6:52 AM IST

പ്യോങ്യാങ് (ഉത്തര കൊറിയ) : ഉത്തര കൊറിയ സംശയാസ്‌പദമായ ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്‌ച (18-03-2024) അറിയിച്ചു (North Korea Launched Suspected Ballistic Missile, Says Japan). തിങ്കളാഴ്‌ച കിഴക്കൻ കടലിലേക്ക് ഉത്തരകൊറിയ അജ്ഞാത ബാലിസ്‌റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഉത്തര കൊറിയ ഒരു ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചതായി സംശയിക്കുന്നുവെന്നും, കൂടുതൽ അപ്‌ഡേറ്റുകൾ പിന്തുടരേണ്ടതുണ്ട് എന്നും ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്‌റ്റാഫ് മിസൈൽ കണ്ടെത്തിയതായി പറഞ്ഞു, എന്നാൽ കൂടുതൽ വിശദാംശങ്ങൾ പങ്കിട്ടില്ലെന്നും എക്‌സിൽ പ്രസ്‌താവിച്ചു.

ജനുവരി 14ന് ശേഷം ഈ വർഷം രണ്ടാം തവണയാണ് പ്യോങ്‌യാങ്ങില്‍ നിന്ന് മിസൈൽ വിക്ഷേപണം നടത്തുന്നത് എന്നാണ് സംശയിക്കുന്നത്. ദക്ഷിണ കൊറിയയും യുഎസും വാർഷിക ഫ്രീഡം ഷീൽഡ് അഭ്യാസം വ്യാഴാഴ്‌ച അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഉത്തര കൊറിയയുടെ ആണവ, മിസൈൽ ഭീഷണികൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ ഇരുരാജ്യങ്ങളും 11 ദിവസത്തെ സൈനിക അഭ്യാസത്തിലാണ് പങ്കെടുത്തത്.

ഫെബ്രുവരി 2 ന്, ഉത്തര കൊറിയ പടിഞ്ഞാറൻ തീരത്ത് നിന്ന് നിരവധി ക്രൂസ് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഈ വർഷത്തെ നാലാമത്തെ ക്രൂയിസ് മിസൈൽ വിക്ഷേപണവും നടത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഈ വർഷം നോർത്ത് കൊറിയ നടത്തിയ ക്രൂയിസ് മിസൈൽ വിക്ഷേപണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ വിക്ഷേപണമാണ് തിങ്കളാഴ്‌ച നടന്നത്. ജോയിന്‍റ് ചീഫ് ഓഫ് സ്‌റ്റാഫ് (ജെസിഎസ്) പറയുന്നതനുസരിച്ച്, പടിഞ്ഞാറൻ തീരത്ത് നിന്ന് രാവിലെ 11 മണിക്കാണ് (പ്രാദേശിക സമയം) വിക്ഷേപണം നടന്നത്. എന്നിരുന്നാലും, എത്ര മിസൈലുകളുടെ വിക്ഷേപിച്ചു എന്നത് വ്യക്തമാക്കിയിട്ടില്ലെന്ന് യോൻഹാപ്പ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.

'ഞങ്ങളുടെ നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തുമ്പോൾ, ഉത്തര കൊറിയയുടെ പ്രകോപനങ്ങളുടെ കൂടുതൽ സൂചനകൾ നിരീക്ഷിക്കാൻ ഞങ്ങളുടെ സൈന്യം അമേരിക്കയുമായി അടുത്ത് ഏകോപിപ്പിക്കുകയാണ്,' എന്ന് മാധ്യമപ്രവർത്തകർക്ക് അയച്ച വാചക സന്ദേശത്തിൽ ജെസിഎസ് പറഞ്ഞു.

പ്യോങ്യാങ് പടിഞ്ഞാറൻ തീരത്ത് ഹ്വാസാൽ-2 സ്ട്രാറ്റജിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചത്.

ALSO READ : ബാലിസ്‌റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ; മുന്നറിയിപ്പുമായി ജപ്പാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.