ETV Bharat / international

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവർ - 3 SHARES ECONOMICS NOBEL 2024

പുരസ്‌കാരം സാമൂഹിക സ്ഥാപനങ്ങളും സാമ്പത്തിക അഭിവൃദ്ധിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച പഠനത്തിന്.

NOBEL PRIZE 2024  DARON ACEMOGLU  SIMON JOHNSON  JAMES A ROBINSON
Daron Acemoglu, Simon Johnson and James Robinson (X@ The Nobel Prize)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 9:17 PM IST

സ്‌റ്റോക്ക്ഹോം: 2024 വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്. സാമൂഹിക സ്ഥാപനങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നും അതെങ്ങനെ സാമ്പത്തിക അഭിവൃദ്ധിയെ ബാധിക്കുന്നുവെന്നതും സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം.

യൂറോപ്യന്‍ കോളനി വാഴ്‌ചക്കിടയിൽ സ്ഥാപിച്ച രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്‌ത പഠനത്തിലൂടെ പുരസ്‌കാര ജേതാക്കൾക് സാമൂഹിക സ്ഥാപനങ്ങളും സാമ്പത്തിക പുരോഗതിയും തമ്മിലുള്ള ബന്ധം വിശദീകരിക്കാനായതായി നൊബേല്‍ സമിതി വിലയിരുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുഎസിലെ മാസാചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിദഗ്‌ധരാണ് അസെമോഗ്ലുവും ജോണ്‍സണും. റോബിന്‍സണ്‍, ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ക്ലോഡിയ ഗോള്‍ഡിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ. തൊഴിലിടങ്ങളിലെ ലിംഗ അസമത്വത്തെ കുറിച്ച് നടത്തിയ പഠനമാണ് പുരസ്‌കാരത്തിനർഹമായത്.

Also Read:സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജാപ്പനീസ് സംഘടന നിഹോൺ ഹിഡാൻക്യോയ്ക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.