ഒമാൻ: മസ്‌ക്കറ്റിലുണ്ടായ വെടിവയ്‌പ്പില്‍ ഇന്ത്യക്കാരന്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്ക്. ഒരു പൊലീസ് ഉദ്യോഗസ്ഥനും അക്രമി സംഘത്തിലെ മൂന്ന് പേരും മറ്റ് അഞ്ച് പേരുമാണ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്.
മസ്‌കറ്റ് നഗരത്തിലെ വാദി കബീർ മേഖലയിലെ ഇമാം അലി മസ്‌ജിദിന് സമീപം ഇന്ന് (ജൂലൈ 17) ഉച്ചയോടെയാണ് വെടിവയ്‌പ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തീവ്രവാദ സംഘടന ഏറ്റെടുത്തു. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.